കനത്ത മഴ: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു, വിമാന സർവീസുകളും തടസപ്പെട്ടു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബുധനാഴ്‌ച വൈകിട്ടോടെ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഡൽഹിയിലെ പല ഭാഗങ്ങളിലും ഗതാഗതത്തെ ബാധിച്ചു. വിമാന ഷെഡ്യൂളുകളിൽ സാരമായ തടസം നേരിട്ടു. ശക്തമായ മഴയിൽ അഴുക്കുചാലുകളും കനാലുകളും കവിഞ്ഞ് ഒഴുകിയതോടെ പലയിടങ്ങളിലും യാത്രാ തടസം നേരിട്ടു. ഐടിഒ, ലോധിറോഡ്‌, ബി ഡി മാർഗ്‌, ജിആർജി റോഡ്‌ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തെതുടർന്ന്‌ ഗതാഗതം തടസപ്പെട്ടു. ഗതാഗതം നിയന്ത്രിക്കുന്നതിനും പമ്പുകൾ ഉപയോഗിച്ച് തെരുവുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനും ശ്രമം തുടരുകയാണ്.

വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എന്നിരുന്നാലും യാത്രക്കാർ വിമാനത്താവളത്തിലെത്താനും റോഡിലെ കാലതാമസം ഒഴിവാക്കാനും ഡൽഹി മെട്രോ ഉൾപ്പെടെയുള്ള ഇതര ഗതാഗത മാർ​ഗങ്ങൾ ഉപയോഗിക്കണമെന്നും വിമാനത്താവളം പ്രസ്താവനയിൽ നിർദേശിച്ചു.

മോശം കാലാവസ്ഥയെ തുടർന്ന് ബുധൻ വൈകുന്നേരം ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലഖ്‌നൗവിലേക്കുള്ള രണ്ടും ജയ്പൂരിലേക്കുള്ള നാലും വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. 300 വിമാന സർവീസുകളിൽ 24 വിമാനങ്ങൾ ശരാശരി 38 മിനിറ്റ് വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ റെക്കോർഡ് ചെയ്തു. വ്യാഴാഴ്ച ഡൽഹി നഗരത്തിൽ കൂടുതൽ മഴ പെയ്യുമെന്നും വെള്ളിയാഴ്ച മുതൽ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

SUMMARY: Heavy rains: Traffic in Delhi comes to a standstill; flight services disrupted

Hot this week

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

Related Articles

Popular Categories