ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.

നിലവില്‍ 25 കിലോമീറ്റർ പരിധിയിലാണ് ബിഎംടിസി സേവനങ്ങൾ. ഇത് 40 കിലോമീറ്റർ ചുറ്റളവിൽ വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ബിഎംടിസി ബോർഡ് അടുത്തിടെ വിപുലീകരണത്തിന് അംഗീകാരം നൽകിയിരുന്നു. കർണാടക ആർടിസി ആദ്യം തടസ്സവാദം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ചർച്ചകളെ തുടർന്ന് 40 കിലോമീറ്റർ പരിധിയിൽ സർവീസ് നടത്താൻ ബിഎംടിസിക്ക് അനുമതി നൽകുകയായിരുന്നു.

ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര, കനകപുര, മഗഡി താലൂക്കുകളിലും ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി, ദൊഡ്ഡബെല്ലാപുര, നെലമംഗല താലൂക്കുകളുടെ ഉൾപ്രദേശങ്ങളിലും ബിഎംടിസി ബസുകൾ സർവീസ് ആരംഭിക്കും. ‌സ്റ്റോപ്പുകൾ കുറവുള്ള എക്സ്പ്രസ് ബസ് സർവീസുകളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഭാവിയിൽ മാലൂർ വരെയും തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള അനേക്കലിന് 10-15 കിലോമീറ്റർ വരെയും സർവീസുകൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ബിഎംടിസി ആസൂത്രണം ചെയ്തിട്ടുണ്ട്.

250 ബസുകളാണ് എക്‌സ്പ്രസ് സർവീസിന് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതിയിൽ 4500 ഇല ക്ട്രിക് ബസുകൾ കൂടി വരുന്ന തോടെ സർവീസ് നീട്ടുന്നത് ലാഭകരമാകുമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്ത‌ിരുന്നു. നിലവിൽ, മാഗഡി, ദൊഡ്ഡബല്ലാപൂർ, ചിക്കബല്ലാപൂർ തുടങ്ങിയ പട്ടണങ്ങളിലേക്കും ദേവനഹള്ളിക്ക് അപ്പുറത്തുള്ള സ്ഥലങ്ങളിലേക്കും ബിഎംടിസി ബസുകൾ പരിമിതമായ തോതില്‍ സര്‍വീസ് നടത്തുന്നുണ്ട്.
SUMMARY: BMTC buses will also reach nearby districts; service distance will be increased to 40 km

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

Related Articles

Popular Categories