‘ലാൽ സലാമെന്ന പേര് അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയന്‍ ചേര്‍ത്തല

ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാൽ സലാം’ പരിപാടിക്കെതിരെ വിമർശനവുമായി നടനും അമ്മ വൈസ് പ്രസിഡ‍ന്റുമായ ജയൻ ചേർത്തല. ‘ലാൽ സലാം’ എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്നാണ് വിമർശനം. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടൻ.

‘പരിപാടി പ്ലാൻ ചെയ്യുമ്പോൾ ലാൽ സലാം എന്ന് പേരിട്ട് കഴിഞ്ഞാൽ അതിന് ആ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേർത്തുകൊണ്ടുപോകാൻ കഴിയുമെന്ന അതിബുദ്ധിയാണ്. മുൻ കാലങ്ങളിലൊന്നും കലയെയും കലാകാരന്മാരെയും ചേർത്തുനിർത്തുമ്പോൾ രാഷ്ട്രീപ്രസ്ഥാനങ്ങൾക്ക് ഇത്ര കണ്ട് കൂർമബുദ്ധിയോടെ ചിന്തിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്താണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന കാലം തൊട്ടാണ് ഇന്ത്യയുടെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചത്. എനിക്കതിനോട് ചേർച്ചയില്ല.

‘ദേശീയ അവാർഡിൽ ഒരാളെ മികച്ച നടനായി തീരുമാനിക്കുമ്പോൾ അദ്ദേഹം ഒരു മുസ്ലിമായതിന്‍റെ പേരുപറഞ്ഞ് അവാർഡ് ദാന ചടങ്ങിൽനിന്ന് മാറി നിൽക്കുകയാണ്. അവർ ചിന്തിക്കുന്നത് കലാകാരന്മാരെ അംഗീകരിക്കാനോ സാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്താനോ അല്ല, മറിച്ച് അവരുടെ രാഷ്ട്രീയം നടപ്പിലാക്കാൻ വേണ്ടിയാണ്.’ -ജയൻ ചേർത്തല പറഞ്ഞു.

കേരളത്തിലെ എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണെന്നും ജയന്‍ ചേർത്തല പറഞ്ഞു. കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഇവർ അനുഷ്ഠിച്ചു വരുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. മുൻകാലങ്ങളിൽ ഒന്നും കലയെയോ കലാകാരന്മാരെയോ ചേർത്തുവയ്ക്കുന്ന പ്രസ്ഥാനങ്ങൾ ഇത്ര ശക്തിയായി ഇത് ചെയ്തിരുന്നില്ലെന്നും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനും ശേഷമാണ് ഈ മാറ്റമെന്നും ജയന്‍ ചേർത്തല കൂട്ടിച്ചേർത്തു.

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചു. കൊച്ചിയിലെ മഹാരാജാസ് കോളേജില് നടന്ന സംഭവമാണ്. അവിടെയുണ്ടായിരുന്ന കെഎസ്‌യു പ്രവര്‍ത്തകന് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്ന എസ്എഫ്‌ഐയില്‍ നിന്ന് ഏറ്റ തിരിച്ചടിയുടെ കഥ വർണിക്കുന്ന സിനിമയായിരുന്നു ഒരു മെക്സിക്കൻ അപാരത. കേരളം ഭരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അക്രമാസക്തരായ വിദ്യാർഥി പ്രസ്ഥാനങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് കോണ്‍ഗ്രസിനെ വില്ലനാക്കാം എന്ന് അവര്‍ കൂര്‍മബുദ്ധിയില്‍ ചിന്തിച്ചു. എന്ത് നടന്നോ സിനിമയില്‍ അത് നേരെ മറിച്ചിട്ടു. ജനങ്ങളുടെ മുന്നില്‍ സത്യവിരുദ്ധമായ കാര്യമാണ് എത്തിയത്’- ജയൻ ചേർത്തല പറഞ്ഞു.
SUMMARY: Jayan Cherthala criticizes the ceremony honoring Mohanlal

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

Related Articles

Popular Categories