ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ കേസില്‍ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. ബോർഡ് അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു.

കട്ടിള പാളികള്‍ മാറ്റിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും എഫ്‌ഐആറിലുണ്ട്. 2019- ലെ ദേവസ്വം കമ്മീഷണർ എൻ.വാസുവും കട്ടിളപ്പാളി സ്വർണ്ണക്കവർച്ച കേസില്‍ പ്രതിയാണ്. അതേസമയം, വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ പറഞ്ഞു.

തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും നേരിടാൻ തയ്യാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ നടക്കില്ല.എഫ്‌ഐആറിനെക്കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Gold theft: Devaswom Board accused

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

Related Articles

Popular Categories