ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം .bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക.
നവംബര്‍ ഒന്നിന് മുമ്പായി ഇത് നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആർ.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു. ഡിജിറ്റൽ ബാങ്കിങിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടിയാണ് പുതിയ നീക്കത്തിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. ബാങ്കുകളുടെ പേരില്‍ അക്ഷരങ്ങള്‍ മാറ്റി വ്യാജ വെബ്സൈറ്റുകളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആർബിഐ പുതിയ ഡൊമെയ്ന്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. bank.in എന്ന് അവസാനിക്കുന്ന വെബ് വിലാസം പരിശോധിച്ച് ഉറപ്പാക്കിയാൽ തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് രക്ഷനേടാനാകും.
SUMMARY: RBI to introduce new website for banks in the country to prevent cyber fraud
















