ആശമാരുടെ 266 ദിവസം നീണ്ട രാപ്പകൽ സമരം അവസാനിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തൽ അഴിച്ചു മാറ്റി. 21000 രൂപ പ്രതിമാസ ഓണറേറിയം, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ നേടുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരും.സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു.

സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും പ്രാദേശിക തലത്തിലേതെന്ന് സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2026ൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റിൽ ആശമാരുടെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സമരം ആരംഭിച്ചത്.ആരോഗ്യവകുപ്പുമായി പലതവണ ചർച്ചകൾ നടന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി സമരം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ആശമാർ. ഓണറേറിയം വർധിപ്പിച്ചതിനു പുറമേ ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതും 10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് വിരമിക്കൽ ആനുകൂല്യമായി 50,000 രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചതുമെല്ലാം സമരത്തിന്റെ നേട്ടമായാണ് കണക്കാക്കുന്നത്. കേരള സർക്കാർ ആശമാരുടെ മുഴുവൻ കുടിശ്ശികയും നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ ഉറപ്പ് നൽകിയിരുന്നു.
SUMMARY: The 266-day day-night strike of the Ashas has ended.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories