വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ് വിഭജനത്തിന്റെ തുടർനടപടികളെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹർജികള്‍ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഒറ്റപ്പാലം, ഗുരുവായൂർ, വടകര, മുൻസിപ്പാലിറ്റികളുടെ വാർഡ് വിഭജനത്തിനും വിധി ബാധകമാകും. അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹരജികളും ഹൈക്കോടതി സ്വീകരിച്ചു. ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, ഗുരുവായൂർ മുന്‍സിപ്പാലിറ്റി, വടകര മുന്‍സിപ്പാലിറ്റി, കഠിനംകുളം ഗ്രാമപഞ്ചായത്ത്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, അയ്യംപുഴ ഗ്രാമപഞ്ചായത്ത്, ചെങ്ങള ഗ്രാമപഞ്ചായത്ത്, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പരിഗണിച്ച തദ്ദേശ സ്ഥാപനങ്ങള്‍.

അനില്‍ കെ.നരേന്ദ്രൻ, മുരളീക‍ൃഷ്ണ.എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അപ്പീല്‍ പരിഗണിച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്ന് യുഡിഎഫ് കൗണ്‍സില്‍ പാർട്ടി നേതാക്കളായ കെ.സി ശോഭിതയും കെ.മൊയ്തീൻ കോയയും പ്രതികരിച്ചു.

കൃത്യമായ വിവരങ്ങളാണ് കോടതിമുമ്പാകെ സമർപ്പിച്ചത്. സങ്കുചിതരാഷ്ട്രീയ താല്‍പര്യം മാത്രം മുൻനിർത്തിയാണ് കോർപറേഷനില്‍ വാർഡ് വിഭജനം നടന്നിരുന്നത്. 3000ത്തോളം കെട്ടിടങ്ങള്‍ രേഖകളില്ല. കമ്മീഷൻ നിയോഗിച്ച ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥർ യുഡിഎഫ് ഉന്നയിച്ച പരാതികള്‍ ശരിവച്ച്‌ കമ്മീഷന് റിപ്പോർട്ട് നല്‍കിയിട്ടും കമ്മീഷൻ പരിഗണിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.

SUMMARY: High Court intervenes in ward division; further steps will be taken as per the court’s verdict

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories