Monday, April 27, 2026
35.2 C
Bengaluru

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു വികസന വകുപ്പിന്റെ ചുമതല കൂടി ഉള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ് ഇക്കാര്യം അറിയിച്ചത്. 21.76 കിലോമീറ്റർ പാതയിൽ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 13.7 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ആദ്യം തുറക്കുക. കല്ലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗർ ഫോർത്ത് ഫേസ്, ജയദേവ, താവരക്കരെ എന്നി 6 സ്റ്റേഷനുകളാണു ആദ്യഘട്ട പാതയിലുള്ളത്.

എംജി റോഡ്, ശിവാജിനഗർ, ടാനറി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഡയറി സർക്കിള്‍- നാഗവാര 13.76 കിലോമീറ്റർ ഭൂഗർഭ പാത അടുത്ത വർഷം ഡിസംബറോടെ തുറന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇരു പാതകളും പൂര്‍ണമായി പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ എംജി റോഡ്, ശിവാജിനഗർ, കന്റോൺമെന്റ് എന്നിവയുൾപ്പെടെ നിരവധി പ്രധാന യാത്ര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായകരമാകും. നഗരത്തിലെ വടക്ക്-തെക്ക് ഭാഗങ്ങളിലെ കണക്റ്റിവിറ്റിയെ മെച്ചപ്പെടുത്തുന്നതിനും, ജനസാന്ദ്രമായ റെസിഡൻഷ്യൽ ഏരിയകളെയും പ്രധാന വാണിജ്യ മേഖലകളെയും ബന്ധിപ്പിക്കുന്നതിനും പാത സഹായിക്കും.
SUMMARY: Namma Metro Pink Line; First phase of train service to start in May next year

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: നടന്‍ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പോലീസിലാണ്...

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ്...

നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച്...

15 മി​നി​റ്റ് മു​ത​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ; വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി...

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി...

Topics

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

Related News

Popular Categories

You cannot copy content of this page