ഡൽഹി സ്ഫോടനം: കാറിന്റെ ആദ്യ ഉടമ പിടിയിൽ, അഗ്നിക്കിരയായത് 22 വാഹനങ്ങൾ

ന്യൂഡൽഹി: ഡൽഹി ഉഗ്ര സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ  ഹരിയാന​യിലെ ഗുരു​ഗ്രാമിൽനിന്ന് പോലീസ് പിടികൂടി. ചെയ്ത്  മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഹരിയാനയില്‍​ രജിസ്‌ട്രേഷന്‍ ഹ്യൂണ്ടായ് ഐ20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. കാറിനകത്ത് മൂന്നുപേരുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മുഹമ്മദ് സൽമാൻ പിന്നീട് ഒഖ്‍ലയിലുള്ള മറ്റൊരാൾക്ക് കാർ വിറ്റിരുന്നു. ദേവേന്ദ്ര എന്നയാൾക്കാണ് കാർ വിറ്റത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

തിങ്കളാഴ്ച വൈകീട്ട് 6.52ഓടെ ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. 24 പേർക്ക് പരിക്കുണ്ട്. പ്രദേശം ജനനിബിഡമായിരുന്നു. അതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സ്‌ഫോടനത്തില്‍ ഇതുവരെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. ഇതില്‍ ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. അ​തേ​സ​മ​യം, 13പേ​ര്‍ മ​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്. മ​ര​ണ സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. 20 പേര്‍ക്കാണ് പരുക്കേറ്റത്. ഒരു ഇ-റിക്ഷ ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്ന 22 വാഹനങ്ങള്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് അഗ്നിക്കിരയായി.

ചെങ്കോട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. അവര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് അധികൃതരുമായും സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായും മോദി എക്സില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌നായക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ഡല്‍ഹി പോലീസ് കമ്മിഷണറുമായും ആശുപത്രിയിലെ ഡോക്ടര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ, ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
SUMMARY: Delhi blast: First owner of car arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ്...

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക...

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച്‌ കേരളം. 36...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

യുക്രെയിനില്‍ ചരക്കുകപ്പലിന് നേരെ റഷ്യൻ ‌ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാനില്ല

ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

Related Articles

Popular Categories