ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്‌കരണ പരിപാടി നടത്തി. സ്ത്രീ സുരക്ഷ, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ അപകടങ്ങൾ എന്നീ വിഷയങ്ങളിലായിരുന്നു ബോധവത്‌കരണം. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാഹിൽ ബാഗ്ല നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ ഡി. കവിത, എഎസ്‌ഐ ഗോപാൽ, കൈരളി നികേതൻ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, പ്രിൻസിപ്പൽ നിർമല വർക്കി എന്നിവർ പങ്കെടുത്തു.

SUMMARY: Awareness program at Kairali Niketan Education Trust College














