ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാളം മിഷനുമായി ചേർന്ന് നടത്തുന്ന അവധിക്കാല മലയാളം ക്ലാസിന് തുടക്കമായി. ജയനഗര്‍ അസോസിയേഷൻ ഓഫീസിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ജോജോ പി. ജെ അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ സൗത്ത് സോൺ കൺവീനർ വിനീഷ്.സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻ സെക്രട്ടറി സജീവ്. ഇ ജെ മലയാളം ക്ലാസ് കൺവീനർമാരായ ഗോപാലകൃഷ്ണൻ, ഡോ. ബീന പ്രവീൺ, മധു കലമാനൂർ, രവിചന്ദ്രൻ, സൈമൺ തലക്കോടൻ, ടോണി, വിജയൻ തോനൂര്‍, ജെസ്സി ഷിബു, അനിൽ ധർമ്മപതി, ദിനേശ്, സൽമ, വസന്തര, മിനി, ആൽവിൻ തുടങ്ങിയവർ പങ്കെടുത്തു.
ഈമാസം 24 വരെ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതൽ 6 മണി വരെ ആണ് ക്ലാസ്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടാം. പ്രായ പരിധി ഇല്ല.
9880129349, 8147386195















