ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വീണ്ടും വിവാദത്തിൽ. ആരാധകർക്ക് നേരേ അസഭ്യആംഗ്യം കാട്ടിയ സംഭവത്തിൽ ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആര്യൻഖാനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനായ ഒവൈസ്ഹുസൈൻ ബെംഗളൂരു സിറ്റി പോലീസിന് പരാതി നൽകി.
Actor #ShahRukhKhan’s son #AryanKhan recently visited #Bengaluru. He had come to the city for a private event but ended up causing controversy.
Fans had gathered at a pub to see him, and during this time, he showed his middle finger in public.
A video of the incident has gone… pic.twitter.com/HfRIgrLapK
— Hate Detector 🔍 (@HateDetectors) December 4, 2025
കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു പബ്ബിൽ വെച്ചാണ് ആരാധകര്‍ക്കുനേരെ ആര്യന്‍ ഖാന്‍ അശ്ലീല ആംഗ്യം കാണിച്ചത്. അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ നിന്നും കടുത്ത വിമർശനങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നത്.
SUMMARY: Police investigate Aryan Khan for making obscene gestures towards fans














