സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടില്‍ എംഎസ് അനീഷിന്റെ മകന്‍ എംഎ അതുല്‍ (19) ആണ് മരിച്ചത്. പുഴയിലെ പാറപ്പുറത്ത് നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് ബിസിഎ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അതുല്‍. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. പുതുപ്പാടി മുളവര്‍ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവില്‍ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുല്‍. കാല്‍ വഴുതി വെള്ളത്തില്‍ വീണ അതുലിനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കോതമംഗലത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചില്‍ നടത്തി. അതുല്‍ തെന്നി വീണ സ്ഥലത്ത് നിന്ന് 50 മീറ്റര്‍ മാറിയാണ് അതുലിനെ കണ്ടെത്തിയത്. ഉടന്‍ മുങ്ങിയെടുത്ത് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: കെ സുധ. സഹോദരി: ആതിര. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

SUMMARY: A college student from Palakkad drowned while bathing in the river with his classmates

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

Related Articles

Popular Categories