തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി ഉയർന്നു. പവന്റെ വിലയില്‍ 480 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,560 രൂപയായി.
ആഗോള വിപണിയിലെ ചലനങ്ങളും സാമ്പത്തിക മാറ്റങ്ങളുമാണ് സ്വര്‍ണവില തുടർച്ചയായി ഉയരാൻ പ്രധാന കാരണമാകുന്നത്. സ്വര്‍ണത്തിന്റെ മൂല്യം നാള്‍ക്കുനാള്‍ ഉയരുന്നത് ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.
SUMMARY: Gold rate is increased
















