ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ബെംഗളൂരു: ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണുണ്ടായ അപകടത്തില്‍ 10 പേർക്ക് പരുക്കേറ്റു. ചിക്കമഗളുരു മല്ലെനഹള്ളി ബിണ്ടിഗ മലയിലെ ദേവിരമ്മ ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേര്‍ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീഴുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകള്‍ക്ക് പരുക്കേറ്റത്.

സമുദ്ര നിരപ്പില്‍ നിന്ന് 3000 ത്തോളം അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.

TAGS : CHIKKAMAGALURU NEWS
SUMMARY : Accident due to slip and fall while traveling to a temple on a hill in Chikkamagaluru; 12 people injured, many trapped on the hill

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി...

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രശ്നോത്തരി മത്സരം ഡിസംബർ 13...

ഏഴ് സംസ്ഥാനങ്ങളിലെ എസ്ഐആർ കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട്...

വിമാനമിറങ്ങിയാല്‍ നേരെ പമ്പയിലേക്ക്; ശബരിമല ഭക്തര്‍ക്കായി പുതിയ എസി ബസ് സര്‍വീസുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക്...

കർണാടകയിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതായി കണ്ടെത്തൽ; നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി...

പെരുമ്പാവൂരില്‍ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ കസ്റ്റഡിയില്‍

കളമശ്ശേരി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള ആണ്‍കുട്ടിയുടെ മരണം...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

Related Articles

Popular Categories