കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ കലാഗൃഹം ഡയറക്ടര്‍ സോബി ജോർജ് അറസ്റ്റിൽ. സംസ്ഥാനത്തുടനീളം നൂറ്റമ്പതോളം തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സോബി. മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കലാഭവൻ സോബിയെ അറസ്റ്റ് ചെയ്തത്. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സ്റ്റേഷനുകളിലായി കള്ളപ്പണമിടപാട്, വീസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നൂറ്റമ്പതോളം കേസുകളാണ് സോബിക്കെതിരെ നിലവിലുള്ളത്. കലാഭവൻ സോബിയെ കോടതിയിൽ ഹാജരാക്കി.
അതേസമയം ഇത് തനിക്കെതിരെ ഉള്ള കള്ള കേസ് ആണെന്നും ബാലഭാസ്കറിന്റെ കേസിൽ സാക്ഷി പറഞ്ഞത് കൊണ്ടുള്ള പ്രതികാരം ആണെന്നും കലാഭവൻ സോബി പറഞ്ഞു.കലാഭവൻ സോബിയെ കോടതിയിൽ ഹാജരാക്കി. അതേസമയം ഇത് തനിക്കെതിരെ ഉള്ള കള്ള കേസ് ആണെന്നും ബാലഭാസ്കറിന്റെ കേസിൽ സാക്ഷി പറഞ്ഞത് കൊണ്ടുള്ള പ്രതികാരം ആണെന്നും കലാഭവൻ സോബി പറഞ്ഞു.
SUMMARY: Actor Kalabhavan Sobi George arrested in fraud case















