ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി ത​ള്ളി. പ​ത്രി​ക​യി​ൽ ബെംഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ത്രി​ക മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ര​ണാ​ധി​കാ​രി യു​ഡി​എ​ഫി​ന്‍റെ പ​രാ​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ്യ​ക്ത​മാ​ക്കി. ബെംഗ​ളൂരു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

രാജീവ് ചന്ദ്രശേഖര്‍ 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു. പത്രിക സ്വീകരിച്ചതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് വി​വാ​ദ​ങ്ങ​ള​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ബെംഗ​ളൂ​രു​വി​ലെ ഭൂമിയും വീടും എൻ്റെ ഉടമസ്ഥതാവകാശത്തിലല്ല. 2ജി സ്പെക്ട്രം വിവാദ കാലം മുതൽ കോൺഗ്രസ് എന്നെ ലക്ഷ്യം വച്ചിരുന്നു. സ്വത്ത് കണക്കിൽ പ്രശ്‌നങ്ങളില്ല. കോൺഗ്രസിന് പരാജയഭീതിയാണ്. മുസ്ലിം വോട്ടുകളാണ് ഇടതുവലതു മുന്നണികളുടെ ലക്ഷ്യം. കോൺഗ്രസ്സും സിപിഐഎമ്മുമാണ് എ,ബി ടീമുകൾ. നുണ പറഞ്ഞ് മുസ്ലിംവോട്ടുകൾ പിടിക്കുന്നു. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അ​തേ​സ​മ​യം സ്വ​ത്തി​ന്‍റെ 25 ശ​ത​മാ​നം പോ​ലും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു​സം​സാ​രം ഉ​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ കൈ​യി​ൽ തെ​ളി​വ് ഇ​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഉ​യ​ർ​ന്നു​വ​രു​ന്ന പ​രാ​തി​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്ക​ട്ടെ. പ​ത്രി​ക ത​ള്ളി വാ​ശി തീ​ർ​ക്കാ​നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ക്ക​ട്ടെ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.
SUMMARY: BJP state president Rajeev Chandrasekhar’s nomination papers accepted

Hot this week

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന്...

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

Related Articles

Popular Categories