സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങാൻ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറല്‍ പോലീസിനും ഔദ്യോഗികമായി പരാതി നല്‍കി.

തനിക്കെതിരെ ബോധപൂർവ്വം ഗൂഢാലോചന നടക്കുന്നുണ്ടെന്നും, പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുള്ള സമയത്താണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതെന്നും വേടൻ ആരോപിക്കുന്നു. സാധാരണ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ മൗനം പാലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വേടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ കുറിപ്പ് പങ്കുവെച്ചിരുന്നു.

തന്നെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ ഭക്ഷണ ബിസിനസോ തുടങ്ങാൻ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും, ഒരു പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയില്‍ പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ് താൻ സൗദിയിലേക്ക് പോകുന്നതെന്നും വേടൻ കുറിച്ചു.

മറ്റുള്ള രാജ്യങ്ങളിലെ നിയമങ്ങളെയും ആചാരങ്ങളെയും എന്നും ബഹുമാനിച്ചിട്ടുള്ള താൻ ആർക്കും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും വേടൻ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സമാനമായ വ്യാജ വാർത്തകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ വേടൻ ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: Vedan files complaint over false propaganda claiming a hotel serving pork would be opened in Saudi Arabia

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

സ്വർണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന്...

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ...

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ...

മൈസൂരു ദസറയില്‍ സ്വർണരഥമേറ്റാൻ ഇത്തവണ  അഭിമന്യുവില്ല

ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ...

Related Articles

Popular Categories