തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാക്കേസിലെ പ്രതി. ഒടുവില്‍ പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. മംഗളൂരു ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബേങ്ക് കവര്‍ച്ചക്കേസിലെ പ്രതി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. മംഗളൂരു പോലീസാണ് പ്രതിയെ വെടിവച്ചത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത്. കര്‍ണാടക-കേരള അതിര്‍ത്തിക്കു സമീപം തലപ്പാടി ഗ്രാമത്തിലെ ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കറ്റുംഗര ഗുഡ്ഢയിലാണ് സംഭവം. കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണമുണ്ടായത്. തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസുകാരെ കുത്തി രക്ഷപ്പെടാനായി ശ്രമിച്ചത്.

മുംബൈ ചെമ്പുര്‍ സ്വദേശിയാണ് പ്രതിയായ കണ്ണന്‍ മണി. ഇയാളുടെ കാലിലേക്കാണ് വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരുക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരുക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 15-നാണ് മുംബൈയിൽ നിന്ന് തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ എന്ന ഒന്നാം പ്രതിയും മുംബൈയിൽ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണൻ മണിയും ചേർന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്. ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പോലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ ലഭിച്ചു. പിന്നീട് മുരുഗാണ്ടി തേവരെന്നയാൾ ഇവരെ കാണാൻ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ തിരുനെൽവേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പോലീസെത്തിയതും പ്രതികൾ പിടിയിലാവുന്നതും.

മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് റിപ്പോർട്ടുണ്ട്. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പോലീസിന്‍റെ സംശയം.
<BR>
TAGS : MANGALURU | ACCUSED SHOT BY POLICE
SUMMARY : Attempted escape by breaking a beer bottle while taking evidence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories