ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ‘കളരി സംഗമം’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: വരാനിരിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനും ഖേലോ ഇന്ത്യ മത്സരങ്ങൾക്കും മുന്നോടിയായി കർണാടക കളരിപ്പയറ്റ് കൗൺസിൽ (കെസികെ) ‘കളരി സംഗമം 2026’ ദേശീയ സിലബസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ഔദ്യോഗിക ഉത്തരവ് പ്രകാരം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാംപുരയിലെ തക്ഷശില സ്കൂളിലായിരുന്നു ക്യാമ്പ് നടന്നത്.

പരിശീലനം, നിരീക്ഷണം, ആശയവിനിമയം, മത്സര ഒരുക്കങ്ങൾ എന്നിവയ്ക്ക് ക്യാമ്പ് വേദിയൊരുക്കി.  തക്ഷശില സ്കൂൾ പ്രിൻസിപ്പൽ അഞ്ജലി കെ. ജഗന്നാഥ് ക്യാമ്പിൽ മുഖ്യാതിഥിയായി. അഡ്ഹോക് കമ്മിറ്റി സെക്രട്ടറി കൃഷ്ണപ്രതാപ് പ്രസിഡന്റ് പ്രവീൺ പി. എന്നിവര്‍ സംസാരിച്ചു.

ഐ.കെ.എഫ് സെക്രട്ടറി ജനറൽ ഡോ. അംബു ആർ. നായരുടെ നേതൃത്വത്തിൽ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2026 നവംബർ 27, 28, 29 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. രാജ്യത്തെ 20-ലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ഈ മത്സരം കളരിപ്പയറ്റ് അഭ്യാസികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായിരിക്കും.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ കളരിപ്പയറ്റ് മത്സരങ്ങൾ 2026 ഡിസംബർ 18 മുതൽ 20 വരെ തെലങ്കാനയിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 73 വനിതാ-പുരുഷ താരങ്ങളാണ് കർണാടകയെ പ്രതിനിധീകരിക്കുന്നത്. 35 വ്യക്തിഗത, ടീം ഇനങ്ങളിലാണ് ഇവർ മത്സരിക്കുക.
SUMMARY: National Kalaripayattu Championship; ‘Kalari Sangamam’ Training Camp Organized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

“കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂണ്‍ ക്രീം ആരും ഉപയോഗിക്കരുത്”; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചതില്‍ പരാതിയുമായി...

കെ.എ.എസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാൻ സര്‍ക്കാര്‍; 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിയമന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് താഴത്തിൽ ഹൗസിൽ ടി. തങ്കമണി (78) ബെംഗളൂരുവില്‍...

അഭിറാം വധക്കേസ്; ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ്...

ആലപ്പുഴയില്‍ 12 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം എട്ട് പേര്‍ പിടിയില്‍

ആലപ്പുഴ: പൂച്ചാക്കലില്‍ മാക്കേക്കടവ് ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യൂത്ത്...

ശബരിമല ഡ്യൂട്ടിയില്‍ കര്‍ശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന്...

നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍...

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

Related Articles

Popular Categories