ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 12.61 കോടി രൂപയുടെ ലഹരിയുമായി രണ്ടു വിദേശികളടക്കം 34 പേർ അറസ്റ്റിലായി. ഹെബ്ബാൾ, കോരമംഗല, ഡി.ജെ. ഹള്ളി, മഹാലക്ഷ്മി പുരം, ആഡുഗോഡി, യശ്വന്തപുര, ഹെന്നൂർ, ഗോവിന്ദപുര, ബേഗൂർ, ഹൈബ്ഗോഡി, ബന്ദപാളയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.

ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 23 പേർ കർണാടക സ്വദേശികളുമാണ്. 5.5 കിലോ എം.ഡി.എം.എ., 46.5 കിലോ കഞ്ചാവ്, 72.82 ഗ്രാം കൊക്കെയ്ൻ, 1.54 ലിറ്റർ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. എട്ട് മൊബൈൽ ഫോണുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

ഹെബ്ബാളിൽനിന്ന് 3.14 കിലോഗ്രാം എം.ഡി.എം.എയും 9.32 കിലോഗ്രാം കഞ്ചാവും പിടിച്ചു. ഇവയ്ക്ക് ആകെ 6.32 കോടി രൂപ വിലമതിക്കും. ഡി.ജെ.ഹള്ളിയിൽനിന്ന് 1.66 കോടി രൂപ വിലമതിക്കുന്ന 831 ഗ്രാം എം.ഡി.എം.എ പിടിച്ചു. മഹാലക്ഷ്മിപുരത്തുനിന്ന് 1.40 ലിറ്റർ ഹാഷിഷ് ഓയിലും 490 ഗ്രാം എം.ഡി.എം.എയും 415 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.  
SUMMARY: Bengaluru police arrest 34 in citywide drug crackdown; narcotics worth ₹12.61 crore seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും ദക്ഷിണ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക്...

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച്...

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം 15 ന്

ബെംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15...

Related Articles

Popular Categories