ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 12.61 കോടി രൂപയുടെ ലഹരിയുമായി രണ്ടു വിദേശികളടക്കം 34 പേർ അറസ്റ്റിലായി. ഹെബ്ബാൾ, കോരമംഗല, ഡി.ജെ. ഹള്ളി, മഹാലക്ഷ്മി പുരം, ആഡുഗോഡി, യശ്വന്തപുര, ഹെന്നൂർ, ഗോവിന്ദപുര, ബേഗൂർ, ഹൈബ്ഗോഡി, ബന്ദപാളയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 23 പേർ കർണാടക സ്വദേശികളുമാണ്. 5.5 കിലോ എം.ഡി.എം.എ., 46.5 കിലോ കഞ്ചാവ്, 72.82 ഗ്രാം കൊക്കെയ്ൻ, 1.54 ലിറ്റർ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. എട്ട് മൊബൈൽ ഫോണുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.
ഹെബ്ബാളിൽനിന്ന് 3.14 കിലോഗ്രാം എം.ഡി.എം.എയും 9.32 കിലോഗ്രാം കഞ്ചാവും പിടിച്ചു. ഇവയ്ക്ക് ആകെ 6.32 കോടി രൂപ വിലമതിക്കും. ഡി.ജെ.ഹള്ളിയിൽനിന്ന് 1.66 കോടി രൂപ വിലമതിക്കുന്ന 831 ഗ്രാം എം.ഡി.എം.എ പിടിച്ചു. മഹാലക്ഷ്മിപുരത്തുനിന്ന് 1.40 ലിറ്റർ ഹാഷിഷ് ഓയിലും 490 ഗ്രാം എം.ഡി.എം.എയും 415 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
SUMMARY: Bengaluru police arrest 34 in citywide drug crackdown; narcotics worth ₹12.61 crore seized
















