ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ സഹകരണത്തോടെ തണൽ മലയാളം എന്ന പേരിൽ മലയാളം മിഷൻ പഠന കേന്ദ്രം ആരംഭിച്ചു. സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത് നടന്ന ചടങ്ങില്‍ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു.
ഹിത വേണുഗോപാൽ, നൂർ മുഹമ്മദ്, ടോമി ജെ. ആലുങ്കൽ, ഹെറാൾഡ് ലെനിൻ, രസ്ന രാജീവ്, സുലോചന, രാജു ടി വി, ഗീത ശശികുമാർ അബ്‌ദുൾ റൗഫ് എന്നിവർ സംസാരിച്ചു.തുടർന്ന് മലയാളം മിഷൻ ഭാരവാഹികളായ കെ.ദാമോദരൻ , ഹിത വേണുഗോപാൽ , ടോമി ജെ ആലുങ്കൽ, നൂർ മുഹമ്മദ്. എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വേദിയിൽ മെലഡി റോക്കിന്റെ സംഗീത വിരുന്ന് അരങ്ങേറി.
SUMMARY: Bengaluru Stage Craft Creation Malayalam Mission Study Center started
















