സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും, സീറ്റിനായി തര്‍ക്കങ്ങളില്ല, ടീം യു.ഡി.എഫ് അധികാരത്തിൽ വരും -വി ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതി മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം നാളെ ഡല്‍ഹിയിലെത്തുമെന്നും അവിടെ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്തിമ സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസങ്ങൾ മാത്രം. കേരളം കാത്തിരിക്കുകയാണ്. ഈ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങൾ പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂർണമായ പ്രതീക്ഷയോടുകൂടി നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടി ടീം യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറാണെന്നും വി ഡി സതീശൻ പറഞ്ഞു.

മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനൽ ഘട്ടത്തിലാണെന്നും വി ഡി സതീശൻ പറഞ്ഞു. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Candidates will be announced within 24 hours, no arguments for seats, Team UDF will come to power – VD Satheesan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഡോ. സുഷ്മ ശങ്കർ രചിച്ച ബാലകവിതാ സമാഹാരം ‘ചിന്നര നിനാദ’ പ്രകാശനം നാളെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍

ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

Related Articles

Popular Categories