കണ്ണൂർ: മലയാള സിനിമയില്‍ ബാലതാരമായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹരിമുരളിയെ (27) മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പയ്യന്നൂർ അന്നൂരിലെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
നിലവില്‍ മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
SUMMARY: Child actor Harimurali found dead
















