ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്നോട് ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്ന് ജിജി തോംസണ്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനവും ഗ്യാനേഷ് കുമാര്‍ അന്ന് തനിക്ക് നല്‍കിയിരുന്നതായി ജിജി തോംസണ്‍ വ്യക്തമാക്കി.

2016-ൽ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് നടത്തിയ ഒരു വിമാനയാത്രയ്ക്കിടയിലായിരുന്നു ഈ സംഭാഷണം നടന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് സർവീസിലിരിക്കെയാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് അറിയിച്ച് ആ ക്ഷണം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞതായാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ഒരാളില്‍ നിന്നല്ല ഇത്തരമൊരു ക്ഷണം വരേണ്ടതെന്നും, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാനായി ബുധനാഴ്ച യോഗം വിളിച്ച് ഇന്‍ഡ്യാ മുന്നണി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കും വോട്ട് വെട്ടിമാറ്റലിനുമെതിരെ തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും നടക്കുന്നുണ്ട്.
SUMMARY: The Chief Election Commissioner asked him to join the BJP and contest; Former Chief Secretary GG Thomson exposed against Gyanesh Kumar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

Related Articles

Popular Categories