സ്ത്രീധന പീഡനം; 24 കാരി ജീവനൊടുക്കി, വെറ്ററിനറി ഡോക്ടറും അമ്മയും അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് കര്‍ണാടകയില്‍ യുവതി ജീവനൊടുക്കി. ബെല്ലാരി ജില്ലയിലെ കാംപ്ലി പട്ടണത്തിലാണ് സംഭവം. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് 24 കാരിയായ ഐശ്വര്യയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാവും മാനസികമായി നിരന്തരം പീഡിപ്പിച്ചതോടെ യുവതി ജീവനൊടുക്കി എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപ് കുമാറിനെയും ഇയാളുടെ അമ്മയെയും കാംപ്ലി പോലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് കുമാർ മൃ​ഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടറാണ്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ നവവധു ത്വിഷ ശർമയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് സമാനമായ മറ്റൊരു കേസ് കൂടി റിപ്പോർട് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ഐശ്വര്യയെ കടുത്ത മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതിന് പുറമെ സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനമുണ്ടായി. സ്വന്തം അമ്മ ഐശ്വര്യയെ ക്രൂരമായി പീഡിപ്പിച്ചിട്ടും ഭർത്താവായ പ്രദീപ് കുമാർ ഭാര്യയെ പിന്തുണയ്ക്കാൻ തയ്യാറായില്ലെന്നും സംരക്ഷിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു.

ഭർതൃവീട്ടിലെ കടുത്ത മാനസിക പീഡനം സഹിക്കവയ്യാതെ ഐശ്വര്യ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിടെവെച്ചാണ് യുവതി തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് താൻ നേരിട്ട ക്രൂരതകളും അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും ഐശ്വര്യ എഴുതിവെച്ചിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പോലീസ് വ്യക്തമാക്കി.
SUMMARY: Dowry harassment; 24-year-old woman took her own life, veterinarian and mother arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories