‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ വൻ സുരക്ഷാ ഭീഷണിയെ തുടർന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം നേരിട്ടെത്തി സന്ദർശിച്ചു. അബുദാബിയിലെ ആശുപത്രിയില്‍ കഴിയുന്ന സ്മിതിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനത്തെയും അസാമാന്യ മനക്കരുത്തിനെയും ഷെയ്ഖ് ഹംദാൻ നേരിട്ട് പ്രശംസിക്കുകയും ചെയ്തു.

ആയിരക്കണക്കിന് അടി ഉയരത്തില്‍ വെച്ച്‌ 174 യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ രക്ഷിക്കാൻ സ്മിത് കാണിച്ച സമചിത്തതയും സമാനതകളില്ലാത്ത ധീരതയും യുഎഇയുടെ ഭരണനേതൃത്വവും ജനങ്ങളും ഏറെ ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോക്പിറ്റില്‍ വെച്ച്‌ സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഗുരുതരമായി കുത്തേറ്റ പരുക്കുകള്‍ നേരിട്ടിട്ടും കോക്പിറ്റ് വാതില്‍ തുറന്ന് നല്‍കി യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സ്മിതിന് കഴിഞ്ഞിരുന്നു.

ഈ ദാരുണ സംഭവത്തില്‍ നിന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞത് ക്യാപ്റ്റൻ സ്മിതിന്റെയും അദ്ദേഹത്തെ സഹായിച്ച ജീവനക്കാരുടെയും ധീരമായ ഇടപെടല്‍ മൂലമാണെന്ന് യുഎഇ സിവില്‍ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി നിലത്തിറക്കിയ ശേഷം അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു. സ്മിതിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ഷെയ്ഖ് ഹംദാൻ, യുഎഇ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു.

SUMMARY: Dubai Crown Prince visits Machar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

Related Articles

Popular Categories