Sunday, March 29, 2026
21.7 C
Bengaluru

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍



അധ്യായം രണ്ട്
📖
ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ

അമ്മയെക്കുറിച്ചുള്ള ഓർമകൾ കുറേ നിഴൽച്ചിത്രങ്ങളായാണ് എന്നിൽ നിറഞ്ഞു നിൽക്കുന്നത്. വയറ്റാട്ടിമാരുടെ പരിചരണത്തിൽ വീടുകളിലാണു പ്രസവങ്ങൾ നടന്നിരുന്നത്. നാട്ടുവൈദ്യന്മാർ ഉണ്ടാക്കുന്ന പച്ചമരുന്നുകളാണു ഗർഭിണികൾക്കും പ്രസവിച്ചവർക്കും നൽകിയത്. ആശുപത്രി എന്നു കേൾക്കുമ്പോൾ ത്തന്നെ ആളുകൾ ഏറെ ഭയപ്പെട്ടിരുന്ന കാലത്താണ് അമ്മ പ്രസവ സംബന്ധമായി തലശ്ശേരി ഗവ. ആശുപത്രിയിൽ വലിയ ഓപ്പറേഷനു വിധേയയായത്. അച്ചിയോ? കുട്ടിയോ? ഇവരിൽ ഒരാളെ മാത്രമേ രക്ഷപ്പെടുത്താൻ കഴിയൂ എന്നായിരുന്നു അമ്മയെ ചികിത്സിച്ചിരുന്ന ഡോക്‌ടർ രാധ പറഞ്ഞത്. ഇത് എല്ലാവരെയും വേവലാതിപ്പെടുത്തി.

ഓപ്പറേഷൻ തിയേറ്ററിനു മൂന്നിൽ ബന്ധുക്കൾ വിഷമത്തോടെ കാത്തിരിക്കുമ്പോഴാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ട വിവരം നേഴ്സ് വന്നറിയിച്ചത്. എൻ്റെ ജനനവുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയ നടത്തിയതിനാൽ അമ്മയ്ക്ക് ഇനി പ്രസവം പാടില്ലെന്നു ഡോക്ടർ കർശനമായി ബന്ധുക്കളെ ഉപദേശിച്ചിരുന്നു. ഇതുകൊണ്ട് അമ്മയെ ഭർത്തൃവീട്ടിലേക്ക് അയക്കാൻ വീട്ടുകാർ തയ്യാറായില്ല.

പ്രസവം കഴിഞ്ഞാൽ മൂന്നാം മാസം ഭർത്താവിന്റെ വീട്ടിൽ പോവുകയാണു പതിവെങ്കിലും രണ്ടു വർഷത്തോളം ഞങ്ങൾ അമ്മയുടെ വീട്ടിൽത്തന്നെയായിരുന്നു. എന്നും വൈകിട്ടു വെയിൽ മങ്ങിയ ശേഷമാണ് അമ്മ എന്നെ കുളിപ്പിച്ചിരുന്നത്. വീട്ടിലെ എല്ലാവരും കടയങ്കോട്ട് നാട്ടിപ്പണിക്കു പോയിരുന്ന ഒരു ദിവസം അമ്മ ആത്തുച്ചയോടെ എന്നെ കുളിപ്പിച്ചു. ഉച്ചയോടെ എന്നെയും കൂട്ടി അമ്മ കുയിമ്പിൽനിന്ന് ഇറങ്ങി.

പുത്തനുടുപ്പിട്ടു ചെമന്ന കാലുള്ള കുഞ്ഞുകുടയുമായി ഞാൻ കുറെദൂരം നടന്നിരുന്നു. ഇടയ്ക്കു കാൽ വേദനിച്ചു കരഞ്ഞപ്പോൾ അമ്മ എന്നെ ഒക്കത്തെടുത്തു. ഒരു കൈകൊണ്ട് എന്നെ നെഞ്ചടക്കി താങ്ങിയും മറ്റേ കയ്യിൽ തുണിസഞ്ചിയുമായി ഏറെ പ്രയാസപ്പെട്ടാണ് അമ്മ ചെറുവാഞ്ചേരിയിലെ അച്ഛന്റെ വീട്ടിലെത്തിയത്. അമ്മയോടും അച്ഛനോടുമൊപ്പം മുകളിലെ മുറിയിലാണ് ഞാൻ ഉറങ്ങിയത്. കോണിപ്പടിയിൽ പിടിച്ചിറങ്ങാൻ കെട്ടിയിരുന്ന കയറിലായിരുന്നു എൻ്റെ ഊഞ്ഞാലാട്ടം. ഇടിജാഗയായിരുന്നു കളിസ്ഥലം. എന്നാലും കുയിമ്പിലുള്ളവരെ കാണാത്തതിനാൽ എനിക്ക് എന്തോപോലെ ആയിരുന്നു.

അങ്ങനെയിരിക്കെ, ചായപ്പീടികയിലെ കോണിയിൽ നിന്നു വീണു പരുക്കേറ്റു കിടപ്പിലായ അച്ഛമ്മയെ കാണാൻ അമ്മമ്മ എത്തി. ഈ സമയത്താണ് അമ്മയ്ക്ക് രണ്ടാമതും ഗർഭമാണെന്ന വിവരം അമ്മമ്മ അറിഞ്ഞത്. ഇത് എല്ലാവരെയും ബേജാറാക്കി. പ്രസവത്തിനായി കുയിമ്പിൽ എത്തിയ അമ്മ എപ്പോഴും ആലോചനയിലായിരുന്നത്രേ.

അമ്മയോടൊപ്പം തലശ്ശേരി ആശുപത്രിയിലെത്തിയ ഞാൻ കടപ്പുറത്തു പോയി തിരമാലകൾ കാണാൻ വാശി പിടിച്ചിരുന്നു. അമ്മയ്ക്കു കൂട്ടുനിന്നവർ എന്നെ പുറത്തു കൊണ്ടുപോയി കാഴ്ചകൾ കാണിക്കും. വെള്ളയപ്പത്തിനും പൊതിച്ചോറിനും നല്ല മണവും രുചിയുമായിരുന്നു. ആശുപത്രിയിൽ നിന്നു തരുന്ന പാലും റൊട്ടിയുമാണ് ഇടയ്ക്കു കഴിച്ചിരുന്നത്. കരിയോയിൽ പൂശിയ താർപ്പായ കൊണ്ടു മറച്ച വാർഡുകളും മുറ്റത്തെ മരത്തിലെ പക്ഷികളുടെ കലപില ശബ്ദവും കോട്ടമതിലുമെല്ലാം ഗവ. ആശുപത്രിയുടെ രേഖാചിത്രമായി എൻ്റെ ഓർമകളിലുണ്ട്. ആശുപത്രിയിൽ വെച്ചു കണ്ട സിനിമയും നിറം മങ്ങി ഓർമയിൽ മിന്നിമറിയുന്നു.

കോരിച്ചൊരിയുന്ന മഴയും പേടിപ്പെടുത്തുന്ന മിന്നലും ഇടിയുമുള്ള രാത്രിയിലാണ് അമ്മയെ ഓപ്പറേഷൻ തീയേറ്ററിലേക്കു കൊണ്ടുപോയത്. പോകുമ്പോൾ അമ്മ എന്നെ ചേർത്തുപിടിച്ചു ബാച്ചം തന്നിരുന്നു. അതിനുശേഷം ഞാൻ അമ്മമ്മയെ പൊത്തിപ്പിടിച്ചുറങ്ങി. രാത്രിയിലെപ്പോഴോ വൈരംവിളി കേട്ടുണർന്ന എന്നെ ആരോ ഇരുമ്പുകട്ടിലിൽ അമ്മയോടു ചേർത്തു കിടത്തി. രാവിലെ ഉണർന്നപ്പോൾ കുയിമ്പിൽ വീട്ടിൽ നിറയെ ആളുകളായിരുന്നു. കൂട്ടക്കരച്ചിലുകൾക്കിടയിൽ പലരും എന്നെ നോക്കി സംസാരിച്ചതും ആരെല്ലാമോ മാറിമാറിയെടുത്തു ലാളിച്ചതും ഓർമയിലുണ്ട്. ഇടയ്ക്കു വാവയെ കാണാൻ കരഞ്ഞു ബഹളം വെച്ചപ്പോൾ ആരോ ഉണ്ടാക്കിത്തന്ന വാഴയിലപീപ്പി ഊതുന്ന കൗതുകത്തിലായിരുന്നു പിന്നെ ഞാൻ.

എന്റെ പിറവിയുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയ്ക്കിടെ അമ്മ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. ആദ്യം ഭാഗ്യം തുണച്ചെങ്കിലും രണ്ടാമത്തെ ഓപ്പറേഷൻ അമ്മയുടെ ജീവൻ കവർന്നെടുത്തു. മഞ്ചലിലാണത്രേ അമ്മയെ കുയിമ്പിലേക്ക് കൊണ്ടുവന്നത്. അമ്മയെ മുറ്റത്ത് എളാരത്തിൽ വാഴയിലയിൽ കിടത്തിയതും പറമ്പിലെ മൂലയിലെ കുഴിയിൽ എടുത്തു വെച്ചതും ആരോ എന്റെ കൈപിടിച്ചു മണ്ണുവാരിച്ചു കുഴിയിൽ ഇടുവിച്ചതും അവിടെനിന്ന് ഓടിപ്പോയി അമ്മമ്മയെ പൊത്തിപ്പിടിച്ചു കിടന്ന തുമാണ് അമ്മയെക്കുറിച്ചുള്ള അവസാനത്തെ നിഴൽച്ചിത്രം. പെരുമഴക്കാലങ്ങൾ മരണത്തിൻ്റെ കറുത്ത ചിത്രങ്ങളാണ് എന്റെ മനസ്സിൽ കോറിയിട്ടത്. പിറന്നുവീണ് ആകാശം കാണാൻപോലും ഭാഗ്യമില്ലാതെപോയ അനുജത്തിയുടെയും അമ്മയുടെയും മരണം പതിവിൽക്കവിഞ്ഞ യാതൊരു പ്രതികരണവും എന്നിൽ ഉണ്ടാക്കിയിരുന്നില്ല.

അച്ഛച്ഛനും അമ്മമ്മയും അങ്ങാടിയിലും നാരങ്ങാപ്പുറത്തും മറ്റും പോകുമ്പോൾ എന്നെയും കൊണ്ടുപോയിരുന്നു. അങ്ങാടിയെന്നാൽ പാനൂരും നാരങ്ങാപ്പുറം തലശ്ശേരിയുമാണ്. ഇവിടെ അയൽ സംസ്ഥാനമായ കർണാടകത്തിലെ കൊടകിൽ നിന്നു കൊണ്ടുവരുന്ന നാരങ്ങയുടെ വിൽപ്പന കേന്ദ്രമാണ്. ഒരിക്കൽ തലശ്ശേരിയിൽവെച്ചു ഞങ്ങളെ കണ്ട അച്ഛൻ എനിക്കു കളിപ്പാട്ടങ്ങളും നാരങ്ങയും മറ്റും വാങ്ങിത്തന്നു. കുറച്ചു കഴിഞ്ഞ് അച്ഛനും അച്ഛച്ഛനും അമ്മമ്മയും എന്നെയുംകൊണ്ട് ഒരു ബസിൽക്കയറി. അച്ഛനെ കണ്ടതിൻ്റെയും കളിപ്പാട്ടങ്ങൾ കിട്ടിയതിന്റെയും സന്തോഷത്തിലായിരുന്നു ഞാൻ. ഇതിനിടയിൽ ബസ് പുറപ്പെടുമ്പോൾ എന്നെ അച്ഛന്റെ മടിയിലിരുത്തി അമ്മമ്മയും അച്ഛച്ഛനും ഇറങ്ങിപ്പോയി. എന്നെ ചെറുവാഞ്ചേരിയിലുള്ള അച്ഛൻ്റെ വീട്ടിൽ കൊണ്ടുപോകാനുള്ള സൂത്രമായിരുന്നു അത്. ഇതെന്നെ ഏറെ സങ്കടത്തിലാക്കി. പോകുമ്പോൾ എനിക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു.

കൂത്തുപറമ്പിൽ ബസിറങ്ങി അവിടെനിന്നു ജീപ്പിലാണ് അച്ഛനോടൊപ്പം ചെറുവാഞ്ചേരിക്കു പോയത്‌. ദിവസങ്ങൾക്കുള്ളിൽ അച്ഛന്റെ വീട് എനിക്കു മടുത്തു. അമ്മമ്മയുടെ അടുത്തു പോകണമെന്നു പറഞ്ഞു ഞാൻ കരഞ്ഞു ബഹളം വെക്കുമ്പോൾ അച്ഛന്റെ അനുജൻ ബാലാപ്പൻ എന്നെ പേടിപ്പിച്ചിരുന്നു. അദ്ദേഹം വടിയുമായി വരുമ്പോൾ ഞാൻ വീടിൻ്റെ പിറകിലെ പുളിമരത്തിന്റെ വള്ളിയുടെ മറവിൽ ഒളിഞ്ഞിരിക്കും. സങ്കടത്താൽ എക്കിട്ടയിട്ടു കരയുന്ന എന്നെ ആപ്പൻ്റെ ഭാര്യ ശാരദേച്ചി കൂട്ടിക്കൊണ്ടു പോയി മുഖം കഴുകിച്ച് ചായയും ബോണ്ടയും തരും. അവർ എപ്പോഴും വെള്ള സാരിയാണ് ഉടുക്കുക. ചിലപ്പോൾ എന്നെ അവർ ജോലി ചെയ്യുന്ന ഹെൽത്ത് സെൻ്ററിൽ കൊണ്ടുപോകും. അച്ഛമ്മ എപ്പോഴും ഇടിജാഗയിലും അച്ഛൻ്റെ ചായക്കടയിലും അടുക്കളയിലും തിരക്കിലായിരിക്കും.

പ്രഭേച്ചിയായിരുന്നു എൻ്റെ ഏക ആശ്വാസം. അച്ഛന്റെ പെങ്ങൾ ബാംഗ്ലൂരിലുള്ള നാണിയമ്മയുടെ മൂത്തമകളാണ് പ്രഭ. അവർ സ്‌കൂളിൽ നട്ടുവളർത്തിയ ചെടിക്കു വെള്ളം കോരിയതും വൈകുന്നേരങ്ങളിൽ വായനശാലയിൽ പോയതുമൊക്കെയാണ് അച്ഛന്റെ വീടിനെക്കുറിച്ചുള്ള നല്ല ഓർമകൾ. ആയിടയ്ക്കാണ് നാണിയമ്മയും ഭർത്താവ് ശങ്കരേട്ടനും കുട്ടികളും നാട്ടിൽ വന്നത്. ശങ്കരേട്ടനും കുട്ടികളും പാൻ്റായിരുന്നു ധരിച്ചത്. ഏഴാം ക്ലാസിലായിരുന്ന പ്രഭേച്ചി അവരോടൊപ്പം ബാംഗ്ലൂരിലേക്കു പോയതോടെ എന്റെ കാര്യം കൂടുതൽ കഷ്ടത്തിലായി.

ആയിടെ അമ്മയുടെ ആങ്ങള ചാത്തുമാമൻ ചെറുവാഞ്ചേരിയിൽ വന്നപ്പോൾ എൻ്റെ വാശിയും കരച്ചിലും കണ്ട് എന്നെ കൂടെ കൂട്ടി. മാമനോടൊപ്പം സൈക്കിളിലായിരുന്നു യാത്ര. കുയിമ്പിൽ എത്തിയ എന്റെ സങ്കടം കണ്ടു മോനിനി എവിടെയും പോകേണ്ടെന്ന് അമ്മമ്മ പറഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്. അന്നുമുതൽ ഞാൻ കുയിമ്പിൽത്തന്നെയായി. എന്റെ ബാല്യകൗമാരങ്ങൾ അമ്മവീടുമായി ബന്ധപ്പെട്ടുകിടക്കുന്നു. അമ്മയില്ലാത്ത കുഞ്ഞ് എന്ന പരിഗണനയിൽ ബന്ധുക്കളുടെയും അയൽക്കാരു ടെയും സ്നേഹവാത്സല്യങ്ങൾക്കു പാത്രമായി ബാബു എന്ന ഞാൻ കുയിമ്പിൽ വളർന്നു.

പടിഞ്ഞിറ്റാത്ത് പത്തായത്തിന്റെ മേലെയാണ് അച്ഛച്ഛന്റെ കിടത്തം. മാമനും ഭാര്യയും കുട്ടിയും മുകളിലത്തെ മുറിയിലാണ് ഉറങ്ങുക. അച്ഛച്ഛനും മാമനും ഉന്നം നിറച്ച കിടക്കയും വലിയ തലയണയും ഉണ്ടായിരുന്നു. അച്ഛച്ഛന്റെ കാതിൽ സ്വർണക്കടുക്കനും അമ്മമ്മയുടെ കാതിൽ വലിയ സ്വർണത്തക്കയും ഉണ്ടായിരുന്നു. തെക്കേമുറിയിലെ എളാരത്തിൽ അമ്മമ്മയെ പറ്റിച്ചേർന്നുള്ള ഉറക്കം എനിക്കു സുരക്ഷിതത്വം നൽകി. കട്ടിലിനടിയിൽ എപ്പോഴും കോളാമ്പി ഉണ്ടാകും. തുമ്മാൻ തുപ്പുന്നതും രാത്രിയിൽ കുട്ടികളെ മൂത്രം ഒഴിപ്പിക്കുന്നതും കോളാമ്പിയിലാണ്. അമ്മമ്മ വിരലുകൾ കൊണ്ട് എന്റെ തലയിൽ മെല്ലമെല്ലെ ചൊറിഞ്ഞാണ് ഉറക്കുക. ചെറുപ്പം മുതലേ ഞാൻ അമ്മമ്മയെ അമ്മ എന്നാണു വിളിച്ചിരു ന്നത്. അമ്മയെന്നാൽ എനിക്ക് അമ്മമ്മയാണ്. അമ്മമ്മ എന്റെ എല്ലാമെല്ലാമായിരുന്നു.

അടുത്ത ആഴ്ച ▶ പുത്തൂരാന്‍ ചരിതം
അധ്യായം ഒന്ന്: പുഴമാത്രം മാറിയില്ല 👇

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഫാം ഹൗസിൽ പരിശോധന; 25 കിലോ രാസലഹരിയുമായി 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂരിലെ ഫാം ഹൗസിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ...

ജനവാസമേഖലയില്‍ ഇറങ്ങി കർഷകരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി

ബെംഗളൂരു: ജനവാസമേഖലയില്‍ ഇറങ്ങി രണ്ടു പേരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി....

ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം: യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ...

കൊ​ച്ചി​യി​ൽ രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും...

കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

കൊ​ച്ചി: കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത....

Topics

സെൻട്രൽ സിറ്റി, ഈസ്‌റ്റ്‌ സിറ്റി കോർപറേഷൻ ജിബിഎ ബജറ്റ്; അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍‌തൂക്കം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളുരു അതോറിറ്റിയുടെ കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ വാർഷിക...

ഓശാന ഞായര്‍ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയങ്ങള്‍

ബെംഗളൂരു: വിശുദ്ധവാര കർമങ്ങള്‍ക്ക് തുടക്കമാകുന്ന ഓശാന ആചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു,...

യെലോ ലൈനിൽ രണ്ടു ട്രെയിനുകൾ കൂടി; ഇടവേള 5 മിനിറ്റായി ചുരുങ്ങും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ് - ബൊമ്മസന്ദ്ര)...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കന്യാകുമാരി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും, വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം–നാഗർകോവിൽ ഡിവിഷനുകൾക്കിടയിൽ...

‘ഞങ്ങൾ വിഐപികളാണ്, ക്യൂ നിൽക്കാനാവില്ല’; ഐപിഎൽ ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് നൽകണമെന്ന് കർണാടക എംഎൽഎമാർ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച ഐപിഎൽ 19-ാം സീസണിന് തുടക്കമാകാനിരിക്കെ, ടിക്കറ്റ്...

രാജാജിനഗറിലെ ലുലു മാളിന് സമീപം കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: രാജാജിനഗറിലെ ലുലു മാളിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്...

മെട്രോ നിര്‍മാണം; മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്–...

ഐപിഎൽ ഉദ്ഘാടനം; മെട്രോ പുലർച്ചെ 2 വരെ ഓടും

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് ഉദ്ഘാടനം മത്സരം നടക്കുന്ന 28ന് ശനിയാഴ്ച രാത്രി...

Related News

Popular Categories

You cannot copy content of this page