Friday, April 17, 2026
33.6 C
Bengaluru

IPL 2026: മുംബൈ ഇന്ത്യൻസിനെ 18 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

മുംബൈ:  മുംബൈയ്ക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് 18 റണ്‍സിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ആർസിബി നാല് വിക്കറ്റിന് 240 റൺസെടുത്തപ്പോൾ മുംബെെക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനെ സാധിച്ചുള്ളൂ.

മുംബെെയുടെ മോശം ബൗളിങ് പ്രകടനമാണ് തിരിച്ചടിയായത്. അവസാന പന്തുകളില്‍ തകര്‍ത്തടിച്ച് അര്‍ധ സെഞ്ചറി നേടിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഒന്‍പതു സിക്സുകള്‍ ബൗണ്ടറി കടത്തിയ റുഥര്‍ഫോഡ് 31 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെനിന്നു. പക്ഷെ ഈ ഒറ്റയാള്‍ പോരാട്ടത്തിനും മുംബൈയെ വിജയിപ്പിക്കാനായില്ല.

റിയാന്‍ റിക്കിള്‍ട്ടണ്‍ (22 പന്തില്‍ 37) രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ രോഹിത്തിന് പേശി വലിവിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു.വൈകാതെ റിക്കിള്‍ട്ടണ്‍ മടങ്ങി.തിലക് വര്‍മയ്ക്ക് (1) തിളങ്ങാനായതുമില്ല.ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ(22 പന്തില്‍ 40), റയാന്‍ റിക്കിള്‍ട്ടന്‍ (22 പന്തില്‍ 37), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 33) എന്നിവര്‍ പൊരുതിനിന്നെങ്കിലും വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതു മുംബൈയ്ക്കു തിരിച്ചടിയായി.

സൂര്യകുമാര്‍ – ഹാര്‍ദിക് സഖ്യം 47 റണ്‍സ് ചേര്‍ത്ത് നേരിയ പ്രതീക്ഷ നല്‍കി.എന്നാല്‍ 13-ാം ഓവറില്‍ സൂര്യ മടങ്ങി.പിന്നാലെ ഹാര്‍ദിക്കും നമന്‍ ധിറും (1) കൂടാരം കയറി.റുതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്.ആര്‍സിബിക്കായി സുയാഷ് ശര്‍മ രണ്ടു വിക്കറ്റുകളും ജേക്കബ് ഡഫി, റാസിക് സലാം, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. 36 പന്തുകളില്‍ 78 റണ്‍സെടുത്ത ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.
SUMMARY:IPL 2026: Royal Challengers Bangalore beat Mumbai Indians by 18 runs

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080...

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ...

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍...

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ...

Topics

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

‘സോംബി ഡ്രഗ്’: ബെംഗളൂരുവിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പോലീസ്, ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ‘സോംബി ഡ്രഗ്’ വ്യാപകമാകുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന...

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് ഇലക്ഷൻ സ്പെഷൽ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ...

Related News

Popular Categories

You cannot copy content of this page