കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) രാകേഷ് പൂജാരി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കോമഡി ഖിലാഡിഗാലു സീസണ്‍ 3 യില്‍ വിജയിയായിരുന്നു.

ഞായറാഴ്ച കാന്താരയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിലെ രാകേഷിന്റെ ഭാഗം പൂർണ്ണമായും ചിത്രീകരിച്ചുകഴിഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ഏതാനും തുളു, കന്നഡ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷ് പെര്‍ഫോമിങ് ആര്‍ട്സ് ആരംഭിച്ചത്. 2014ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് രാകേഷ് ജനപ്രിയനായത്.

TAGS: KARNATAKA | RAKESH POOJARI
SUMMARY: Kannada actor Rakesh Poojari passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍

കാസറഗോഡ്: കാസറഗോഡ് മധൂരില്‍ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദർ മധൂർ...

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25-ലധികം പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്...

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടര വർഷം

ബെംഗളൂരു: കൊലചെയ്യപ്പെട്ടെന്ന് കരുതിയിരുന്ന യുവതി വർഷങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തി. പാണ്ഡവപുര സ്വദേശിനിയായ...

വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സീതാപൂർ...

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍...

ചെറിയ ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലേക്ക്; കിലോയ്ക്ക് 200 രൂപ

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി....

മലപ്പുറത്ത് വീണ്ടും ഷിഗല്ല; അങ്ങാടിപ്പുറത്ത് നാലുവയസ്സുകാരന് കൂടി രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. അങ്ങാടിപ്പുറം...

Related Articles

Popular Categories