യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി; ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

കാസറഗോഡ്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെ യു.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന്റെ 12 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സി.പി.എമ്മിന്റെ 11 അംഗങ്ങള്‍ എതിർത്ത് വോട്ടു ചെയ്തു. ഇതോടെ പി.വി. രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി.

കഴിഞ്ഞ ഡിസംബർ 27-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാർഥിയായ എൻ. ചന്ദ്രന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരു മുന്നണികള്‍ക്കും 11 വീതം വോട്ടുകള്‍ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നിയമപ്രകാരം പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട് ആറുമാസം പൂർത്തിയായ ശേഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയുക.

ആ കാലാവധി പിന്നിട്ടതോടെയാണ് യു.ഡി.എഫ്. പ്രമേയം അവതരിപ്പിച്ചത്. ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ പ്രമേയം പാസാവുകയും പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ പഞ്ചായത്തിന്റെ ചുമതല വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള വഹിക്കും. അവിശ്വാസ പ്രമേയം പാസായ വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.

തുടർന്ന് കമ്മിഷൻ നിശ്ചയിക്കുന്ന തീയതിയില്‍ ഭരണസമിതി യോഗം ചേർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഉദുമ പഞ്ചായത്തില്‍ യു.ഡി.എഫിന് മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം രണ്ടര വർഷം വീതം പരസ്പരം പങ്കിട്ടെടുക്കുമെന്നാണ് ഇരു പാർട്ടികളും തമ്മിലുള്ള ധാരണ.

SUMMARY: UDF’s no-confidence motion passed; LDF loses control of Uduma Grama Panchayat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട്...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

പത്തനംതിട്ട: പമ്പയുടെ തീരങ്ങളെ ആവേശത്തിലാഴ്ത്തുന്ന ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ഉപരാഷ്ട്രപതി...

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

സെന്റ് മേരീസ് തിരുനാൾ; ശിവാജിനഗറിൽ വിശ്വാസികളുടെ തിരക്ക്

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ്...

അധ്യായം 43 📖 അൽപം രാഷ്ട്രീയം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ രാഷ്ട്രീയത്തിൽ...

വൈറ്റ്ഫീൽഡ് മേഖലയിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഇന്ന്...

വരൾച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രത്തോട് സഹായം തേടും; ഉപമുഖ്യമന്ത്രി ജി. പരമേശ്വര

ബെംഗളൂരു: സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം നേരിടുന്നതിനും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനുമായി കേന്ദ്ര...

കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഛർദിയും തലകറക്കവും, ചികിത്സ നൽകി

തൃശൂര്‍:  ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് മംഗള എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ....

Related Articles

Popular Categories