കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറ് പേരെ പ്രതി ചേർത്താണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ആദ്യ ഘട്ട കുറ്റപത്രം നല്‍കിയത്. സന്തോഷ് ഈപ്പനാണ് കേസില്‍ ഒന്നാം പ്രതി. എങ്കിലും, സമർപ്പിച്ച ആദ്യ കുറ്റപത്രത്തില്‍ എം. ശിവശങ്കറിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
എം. ശിവശങ്കർ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു. വി. ജോസ് എന്നിവർക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. പ്രളയബാധിതർക്ക് വടക്കാഞ്ചേരിയില്‍ സൗജന്യമായി ഫ്ലാറ്റുകള്‍ നിർമ്മിച്ച് നല്‍കുന്നതിനായി യു.എ.ഇ അധിഷ്ഠിത ജീവകാരുണ്യ സംഘടനയില്‍ നിന്ന് 21 കോടി രൂപയുടെ ധനസഹായം ലഭിച്ചിരുന്നു. ഇതില്‍ വൻ തുക അഴിമതിയായി നടന്നു എന്നും, പ്രതികള്‍ 4 കോടി രൂപയോളം കമ്മീഷൻ ഇനത്തില്‍ തട്ടിയെടുത്തു എന്നുമാണ് സി.ബി.ഐ കണ്ടെത്തല്‍.
SUMMARY: Life Mission corruption case: CBI files charge sheet naming six accused, including Swapna Suresh
















