മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. ഫേസ്ബുക്കിലൂടെ പങ്കുവെച്ച തന്റെ ‘വിഷ് ലിസ്റ്റിലാണ്’ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയേക്കാവുന്ന നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചത്. പുതിയ സർക്കാർ അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ, വരും വർഷങ്ങളിൽ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ എന്ന നിലയിലാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചത്.
പെന്‍ഷന്‍ പ്രായം 56-ല്‍ നിന്നും 60 ആയി ഉയര്‍ത്തണമെന്നും മലയാളം മീഡിയം എന്ന രീതി എല്‍പി തലത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറി വരെ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നും എ പ്ലസ് ഉദാരവല്‍ക്കരണം അവസാനിപ്പിക്കണമെന്നും ദിലീപ് പറഞ്ഞു. ജില്ലയുടെ വിഭജനത്തെക്കുറിച്ച് പലപ്പോഴും പ്രപ്പോസല്‍ അയച്ചിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
സബ് കളക്ടർ ദിലീപ് കെ കൈനിക്കരയുടെ കുറിപ്പിന്റെ പൂർണരൂപം
ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാൽ:
1- പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.
2- മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.
3- നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4- മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don’t want to create new class differences on top of the existing ones.
5- സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.
നിലവിലെ wishlist ഇത്രയുമാണ്, feel free to add yours or opine on mine
SUMMARY: Malappuram district should be divided, new government should consider the issue; Tirur Sub-Collector demands














