സത്യപ്രതിജ്ഞ ചടങ്ങ്; തിരുവനന്തപുരത്ത് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ നഗരത്തില്‍ വ്യാപക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ ഭാഗങ്ങളില്‍ നിന്ന് സ്റ്റാച്യു മേഖലയിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് ബദല്‍ വഴികള്‍ പോലിസ് നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സ്‌റ്റേഡിയം മേഖലയിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട്-വിമന്‍സ് കോളജ് ജങ്ഷന്‍-തൈക്കാട് വഴി തിരിച്ചു വിടും.

പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ എല്‍എംഎസ്-മ്യൂസിയം-മാനവീയം റോഡ്-ആല്‍ത്തറ-വഴുതക്കാട് വഴിയും, ഓവര്‍ ബ്രിഡ്ജ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ തമ്പാനൂര്‍-പനവിള-ബേക്കറി ഫ്‌ലൈഓവര്‍ വഴിയും സഞ്ചരിക്കണം. എംഎല്‍എ, എംപി വാഹനങ്ങള്‍ക്ക് സെക്രട്ടേറിയറ്റിനകത്ത് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍, പോലിസ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ വാഹനങ്ങള്‍ സംസ്‌കൃത കോളജ് ഗ്രൗണ്ട്, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

വലിയ വാഹനങ്ങള്‍ക്കായി ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്കലോര്‍ഡ്‌സ് ബൈപാസ് റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്.. ചെറിയ വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, മോഡല്‍ സ്‌കൂള്‍, വിമന്‍സ് കോളജ്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം തുടങ്ങിയ കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

ഇരുചക്ര വാഹനങ്ങള്‍ പുളിമൂട്-ഓവര്‍ബ്രിഡ്ജ് റോഡ്, എകെജി സെന്റര്‍-സ്‌പെന്‍സര്‍ റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് നടത്തുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

SUMMARY: Oath-taking ceremony; Traffic restrictions in Thiruvananthapuram on Monday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

Related Articles

Popular Categories