തിരുവനന്തപുരം: മുല്ലപെരിയാർ കേസില്‍ സ്പെഷ്യല്‍ കൗണ്‍സിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യല്‍ കൗണ്‍സിലായി നിയമിച്ചത്. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 1992 മുതല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. ലാവലിൻ ഉള്‍പ്പടെയുള്ള കേസുകളില്‍ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്നു ജി പ്രകാശ്. റോയ് എബ്രഹാമിനെ നിയമിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ ജി പ്രകാശിനെ മാറ്റിയതായി വ്യക്തമാക്കുന്നില്ല. എന്നാല്‍ പകരം നിയമനം എന്നാണ് സൂചന.
SUMMARY: Mullaperiyar Dam dispute: Kerala appoints Special Counsel in the Supreme Court
















