നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനും മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. പി. ഉസ്‌മാൻ പറഞ്ഞു.

നീതി എല്ലാവർക്കും ഒരുപോലെ ലഭിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. അധികാരവും സ്വാധീനവും നീതിയുടെ വഴിയിൽ തടസ്സമാകുന്ന സാഹചര്യം ഒരു സമൂഹത്തിനും അംഗീകരിക്കാനാവില്ല. നീതി നിഷേധിക്കപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് തകർന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൗവ്വഞ്ചേരി മഹല്ല് സംഗമത്തിൽ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക സാമൂഹിക നീതി പുരസ്‌കാരം ബംഗളൂരു ശാഖാ കമ്മിറ്റിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് പ്രസിഡന്റ് വി. സി. അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. ആർ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു ശാഖാ ജനറൽ സെക്രട്ടറി ടി. സി. സിറാജ് സ്വാഗതം പറഞ്ഞു.

എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള മുൻകാല പ്രവർത്തകരായ ടി. സി. മുഹമ്മദ് ഹാജി, വി. എം. കുഞ്ഞിമുഹമ്മദ് ഹാജി, വി. എം. അബ്ദുറഹിമാൻ ഹാജി, ടി. സി. അബ്ദുള്ള ഹാജി, അസീസ് മഠത്തിൽ (ചാലിൽ) എന്നിവരെയും പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി സേവന രംഗത്തേക്ക് പ്രവേശിച്ച യുവതലമുറയിലെ അഡ്വ. ഇൽയാസ്, ഡോ. ഷഫ്ന ഷെറിൻ,ഡോ. ഷഫ്ന മുനീർ, അഫ്സൽ എം. പി. (സി. എ.) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

മഹല്ല് ഖത്തീബ് ഷരീഫ് ദാരിമി വിളയിൽ മുഖ്യപ്രഭാഷണം നടത്തി.

നസീർ സി. കെ., സജ്നാസ് കൂടാളി, മുനീർ വി. സി., പി. എം. അബ്ദുൽ ലത്തീഫ് ഹാജി, പി. എം. മുഹമ്മദ് ബാവലി എന്നിവർ സംസാരിച്ചു. സുബൈർ കായക്കൊടി, സിറാജ് ഹുദവി ,ടി.സി. സാലി, ടി.സി. ശബീർ , സാലിഹ് വാഫി, ടി.സി. മുനീർ,ശമീം വി സി , ഫസലു റഹ്‌മാൻ, വി.എം സഈദ്,നസീർ പി, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

വിവിധ കലാമത്സരങ്ങളും ഗാനവിരുന്നും ദഫ് പ്രദർശനവും സംഗമത്തിന്റെ ഭാഗമായി നടന്നു. കെ. കെ. സലീം നന്ദി പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ...

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി...

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിൽ

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

Related Articles

Popular Categories