രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അലഹാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് മുന്‍പായി തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം.

രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ഹര്‍ജി ഡിസംബര്‍ 19ന് കോടതി പരിഗണിക്കും.

അഭിഭാഷകനും ബിജെപി നേതാവുമായ വിഗ്‌നേഷ് ശിശിറാണ് ഹര്‍ജി സമര്‍പ്പിച്ചത്. വി.എസ്.എസ്. ശര്‍മ എന്നയാളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ ചില തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരുമായി നടത്തിയ ചില ഇ-മെയില്‍ വിവരങ്ങള്‍ കൈയിലുണ്ടെന്നാണ് അവകാശവാദം.

പൂര്‍ണവിവരങ്ങള്‍ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാടെങ്കിലും ശര്‍മ ചോദിച്ച ചില കാര്യങ്ങള്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ശിശിര്‍ ചൂണ്ടിക്കാട്ടി. ഇത് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

TAGS: NATIONAL | RAHUL GANDHI
SUMMARY: Petition insc against citizenship of rahul gandhi

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ...

കോഴിക്കോട് പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു....

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍...

ആറ്റുകാലില്‍ യുവതി ജീവനൊടുക്കി; ഭര്‍‌ത്താവിന്റെ പീഡനമെന്ന് പരാതി

തിരുവനന്തപുരം: ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി വാടകവീട്ടില്‍ ജീവനൊടുക്കി. വർക്കല വടശ്ശേരിക്കോണം...

കാസറഗോഡ് ചെര്‍ക്കളയില്‍ വ്യാജ ചികിത്സയും ആഭിചാരക്രിയയും; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടില്‍ മിന്നല്‍ റൈഡ്

കാസറഗോഡ്: ഉസ്‌താദിന്റെ വീട്ടില്‍ വ്യാജചികിത്സയും ആഭിചാരക്രിയയും നടക്കുന്നുവെന്ന പരാതിയില്‍ കാസറഗോഡ് റെയ്‌ഡ്....

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ...

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗ് യോഗ്യത നേടിയത് 64,759പേര്‍, ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്‍ രാജുവിന്

തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം...

Related Articles

Popular Categories