കൊടുംചൂടിന് ശമനമുണ്ടായേക്കും: കേരളത്തില്‍ വേനൽമഴ ഏപ്രിൽ അവസാനത്തോടെ എത്തും

തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനകം തന്നെ പ്രീ മൺസൂൺ മഴ പല സംസ്ഥാനങ്ങളിലും ലഭിക്കുന്നുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിലും നേരിയ തോതിൽ മഴ കിട്ടുന്നുണ്ട്. ജൂൺ 1-നാണ് സാധാരണ മൺസൂൺ ആരംഭിക്കുക. ഇതിന് ഏകദേശം 40 ദിവസം മുമ്പ് പ്രീ-മൺസൂൺ മഴ എത്തും.

ജൂൺ 1-നാണ് സാധാരണ ഇടവപ്പാതി മഴ തുടങ്ങാറുള്ളത്. ഇത് കഴിഞ്ഞ പല വർഷങ്ങളിലും തെറ്റിയിരുന്നു. എന്നാൽ ഇത്തവണ ഇടവപ്പാതി മഴ കൃത്യമായി തുടങ്ങാൻ സാധ്യതയുണ്ട്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ 19, 20 തിയ്യതികളിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 21ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ ലഭിക്കും. 22ന് കുറെക്കൂടി മെച്ചപ്പെട്ട മഴ ചില ജില്ലകളിൽ ലഭിക്കും. പൊതുവെ എല്ലായിടത്തും മഴ പെയ്യാനിടയുണ്ട്.

അതേസമയം കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും, കഴിഞ്ഞ ദിവസം ഇത് 40.1 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിലായി രൂപപ്പെട്ട എതിർ ചക്രവാതം കാരണമാണ് രാത്രികാലങ്ങളിൽ പോലും അന്തരീക്ഷം തണുക്കാത്ത അവസ്ഥയും മഴമേഘങ്ങളുടെ അഭാവവും ഉണ്ടായത്.
SUMMARY: Summer rains to arrive in Kerala by the end of April

Hot this week

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

മ​ഴ​ ശക്തം; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്....

ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി. പ്രസിഡന്റ്

ബെംഗളൂരു: ബി.കെ. ഹരിപ്രസാദിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

Related Articles

Popular Categories