ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊദൽനുടി കന്നഡ ബാലമാസികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 13-ാമത് സംസ്ഥാനതല ചിത്രരചനാ മത്സരം ഓഗസ്റ്റ് 9-ന് രാവിലെ 10.30 മുതൽ 12.30 വരെ വൈറ്റ്ഫീൽഡിലെ ഇമ്മടിഹള്ളി മെയിൻ റോഡിലുള്ള തൊദൽനുടി ഓഫീസിൽ നടക്കും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിംഗും കളർ ഡ്രോയിംഗും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്റെ അവസാന തീയതി ഓഗസ്റ്റ് 5 ആണ്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഓഗസ്റ്റ് 15-ന് നടക്കുന്ന തൊദൽനുടിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ വിതരണം ചെയ്യും എന്ന് എഡിറ്റർ ഡോ. സുഷമ ശങ്കർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 81472 12724 / 97428 53241.
SUMMARY: Thodalnudi State Level Painting Competition on August 9th
















