കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ ഉയര്‍ന്ന് 1,05,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 13,160 രൂപയുമായി. ഇന്നലെ 1,05,200 രൂപയായിരുന്നു ഒരു പവന്റെ വില. 18 കാരറ്റ് സ്വര്‍ണം പവന് 86,160 രൂപയും ഗ്രാമിന് 10,770 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം പവന് 86,160 രൂപയും ഗ്രാമിന് 8425 രൂപയുമാണ്. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 205 രൂപയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്.
ആഗോളവിപണിയില്‍ നേരിയ ഇടിവിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 37 ഡോളര്‍ കുറഞ്ഞ് 4065 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 0.77 ശതമാനത്തോളം ഇടിഞ്ഞ് 51.95 ശതമാനം എന്ന നിലയിലുമാണ്.
SUMMARY: Slight increase in gold price today as well















