ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. പ്രസിഡന്റ് അജീഷ് പി.കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസീദ് ഇ.ടി. സ്വാഗതം ആശംസിച്ചു. മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി ഉദ്ഘാടനം ചെയ്തു. ട്രഷറർ ശ്രീജു കെ.എസ്. നന്ദി രേഖപ്പെടുത്തി. കള്‍ച്ചറല്‍ സെക്രട്ടറി പ്രജീഷ് പി കെ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.
രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളിൽ അരങ്ങേറി. നൃത്തം, സംഗീതം, കുട്ടികളുടെ അവതരണങ്ങൾ എന്നിവ ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. പ്രത്യേകിച്ച് കുട്ടികളുടെ സാന്നിധ്യവും പ്രകടനങ്ങളും പ്രേക്ഷകരുടെ കൈയടി നേടി. പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ‘ഹ്യൂമൻസ് ഓഫ് വർത്തൂർ’ എന്ന പേരിൽ ആദരിച്ചു. പ്രശസ്ത ഗായകരായ ദുർഗ വിശ്വനാഥ്, അരവിന്ദ് നായർ, കലാഭവൻ പ്രതീഷ് എന്നിവർ നയിച്ച മെഗാ സംഗീതവിരുന്നും ശ്രദ്ധപിടിച്ചുപറ്റി.
















