സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

എം കെ സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വിജയിയെ സ്വീകരിച്ചു. ഭരണമാറ്റത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. വീട്ടിലെത്തിയ വിജയിയെ ആദ്യം ആലിംഗനം ചെയ്ത് വരവേറ്റത് ഉദയനിധി സ്റ്റാലിനാണ്. പിന്നാലെ സ്റ്റാലിന്‍ വിജയിനെ ഹസ്തദാനം നല്‍കിയ ശേഷം കെട്ടിപ്പിടിച്ച് സ്വീകരിച്ചു. പരസ്പരം പൊന്നാട അണിയിക്കുകയും പൂച്ചെണ്ടുകള്‍ കൈമാറുകയും ചെയ്തു. ഡിഎംകെയുടെ കഴിഞ്ഞ 75 വര്‍ഷത്തെ ഡിഎംകെയുടെ രാഷ്ടീയചരിത്രം രേഖപ്പെടുത്തുന്ന കാലത്തിന്റെ നിറം കറുപ്പ് ചുവപ്പ് എന്ന പുസ്തകം ഉദയനിധി വിജയിന് കൈമാറി.

നിലവില്‍ ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍, നിയമസഭയ്ക്കുള്ളില്‍ സുഗമമായ ചര്‍ച്ചകള്‍ ഉറപ്പാക്കാനും പൊതുജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയ തടസങ്ങള്‍ ഒഴിവാക്കാനും ഈ സന്ദര്‍ശനം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വിജയിയുടെ നേതൃത്വത്തിലുള്ള ടി വി കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വര്‍ഷത്തിനുശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നത്. വിജയിക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രീയ, സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തിരുന്നു.
SUMMARY: Vijay arrives to meet Stalin; Udhayanidhi Stalin welcomes him with a hug

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Related Articles

Popular Categories