പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച് വെട്ടിപ്പരിക്കേൽപിച്ചു. ദാവൺഗരെ ബസവപട്ടണ പോലീസ് സ്റ്റേഷനിലാണ് സംഭവം. കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ധേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ് പോലീസുകാർ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ ബന്ധുക്കൾ ഭീഷണി ഉയർത്തിയതിനെ തുടർന്ന് പരാതി നൽകാൻ ബസവപട്ടണ പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവാവിന്റെ കൈ വെട്ടേറ്റ് മുറിഞ്ഞുതൂങ്ങി.

സിദ്ധേഷും ലീലാവതി യെന്ന പതിനെട്ടുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും വീടുവിട്ടിറങ്ങി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ ഭീഷണി ശക്തമായതോടെ ഇരുവരും ജില്ലാ പോലീസ് മേധാവിയെ നേരിട്ടുകണ്ട് സംരക്ഷണം ആവശ്യപ്പെട്ടു. എസ്‌പിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പരാതി നൽകാൻ ബസവപട്ടണ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവർ എത്തിയ സമയത്ത് ലീലാവതിയുടെ ബന്ധുക്കളും സ്റ്റേഷനിലുണ്ടായിരുന്നു. സ്റ്റേഷനിൽ വെച്ച് സംസാരിക്കുന്നതിനിടെ സബ് ഇൻസ്പെക്ടർക്ക് ഒരു ഫോൺ കോൾ വരികയും അദ്ദേഹം പുറത്തിറങ്ങുകയും ചെയ്തു. ഈ സമയം നോക്കിയാണ് ലീലാവതിയുടെ അമ്മാവനായ നാഗരാജ് കത്തിയെടുത്ത് സിദ്ധേഷിനെ ക്രൂരമായി വെട്ടിയത്.

ലീലാവതിയെയും ആക്രമിക്കാൻ മുതിർന്നെങ്കിലും പോലീസുകാർ തടയുകയായിരുന്നു. വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങിയ സിദ്ധേഷിനെ പോലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരുക്കേറ്റ സിദ്ധേഷിനെ ‍ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിദ്ധേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സിദ്ധേഷിനെ ആശുപത്രിയിലെത്തിക്കുമ്പോഴും പിന്തുടർന്ന സംഘം അവിടെ വച്ചും പോലീസിനെ കാഴ്ചക്കാരാക്കി ഭീഷണി മുഴക്കി.

അതേ സമയം യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നൽകരുതെന്ന് പോലീസുകാരിൽ ചിലർ ആവശ്യപ്പെട്ടതായി ലീലാവതി ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ആക്രമണം നടത്തിയ അമ്മാവൻ നാഗരാജ്, സഹോദരൻ മഞ്ജുനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ സിദ്ധേഷിനും ലീലാവതിക്കും പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
SUMMARY: A young man who married for love was beaten up at the station; his hand was cut off and he was hanged, the accused are in custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഡോ. സുഷ്മ ശങ്കർ രചിച്ച ബാലകവിതാ സമാഹാരം ‘ചിന്നര നിനാദ’ പ്രകാശനം നാളെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍

ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

Related Articles

Popular Categories