പാലക്കാട്: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂര്‍ പാടൂരിന് സമീപമാണ് അപകടം. പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകന്‍ അനസ് ആണ് മരിച്ചത്.
അപകടത്തില്‍ പഴയന്നൂര്‍ വേങ്ങന്നൂര്‍ പരുത്തിപ്ര സ്വദേശി റാഷിദിന് പരുക്കേറ്റു. ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിര്‍ദിശയില്‍ നിന്ന് വരുകയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അനസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആലത്തൂര്‍ പോലീസ് കേസെടുത്തു.
SUMMARY: Youth dies after scooter overturns, loses control and crashes into lorry in Palakkad















