ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ് നൽകി. മൊത്തം 9.5 കോടി രൂപ പിഴയായി അടക്കാനാണ് നോട്ടീസ് നൽകിയത്. ജിഎസ്‌ടിയും പലിശയും പിഴയും ചേർത്ത് മൊത്തം 9.5 കോടി രൂപ ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മിഷണറിൽ നിന്നും നോട്ടിസ് ലഭിച്ചതായി കമ്പനി അറിയിച്ചു.

5,01,95,462 രൂപ ജിഎസ്‌ടിയും 3.93 കോടി രൂപ പലിശയും 50.19 ലക്ഷം രൂപ പിഴയും ചേർത്താണ് കമ്പനി 9.5 കോടി രൂപ അടക്കേണ്ടത്. എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സൊമാറ്റോ വ്യക്തമാക്കി.

കർണാടകയിലെ അസിസ്റ്റൻ്റ് കമ്മിഷണർ ഓഫ് കൊമേഴ്‌സ്യൽ ടാക്‌സ് (ഓഡിറ്റ്) ജിഎസ്‌ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിന് അനുസൃതമായി 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഓർഡർ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും സൊമാറ്റോ അറിയിച്ചു.

ആവശ്യമായ രേഖകളും കൃത്യമായ വിശദീകരണങ്ങളും നേരത്തെ നൽകിയിരുന്നെങ്കിലും വാണിജ്യ നികുതി വകുപ്പ് അംഗീകരിച്ചില്ലെന്ന് കമ്പനി അറിയിച്ചു. നിലവിൽ നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

TAGS: KARNATAKA | ZOMATO
SUMMARY: Zomato recieves gst fine notice from Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം 15 ന്

ബെംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15...

ബെംഗളൂരുവിൽ വിവാഹ ക്ഷണക്കത്ത് നല്‍കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച്‌ മരിച്ചു

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കാൻ പോയ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പൂങ്കുന്നം കേഴുകുട്ടയിൽ വീട്ടിൽ കെ. ജി രാമചന്ദ്രൻ (80)...

കേരളത്തിലെ എസ്‌എസ്‌ആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; പരാതികള്‍ ഡിസംബര്‍ 11 വരെ നല്‍കാം

തിരുവനന്തപുരം: കേരളത്തിലെ എസ്‌എസ്‌ആർ (സ്പെഷ്യൽ സമ്മറി റിവിഷൻ) കരട് വോട്ടർ പട്ടിക...

മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിമാനത്താവളത്തിലും അമിതാഭ് ബച്ചന്റെ വസതിയിലും സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള...

Related Articles

Popular Categories