കഫ് സിറപ്പ് ആണെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകൻ മരിച്ചു

ബെംഗളൂരു: കഫ് സിറപ്പ് ആണെന്ന് കരുതി അബദ്ധത്തിൽ കീടനാശിനി കുടിച്ച കർഷകൻ മരിച്ചു. തുമകുരു ഹുലിയാർ ഹോബ്ലിയിലെ ഗൊല്ലരഹട്ടി ഗ്രാമത്തിലാണ് സംഭവം. ചോറ്റ്നാർ നിങ്കപ്പ (65) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച നിങ്കപ്പയ്ക്ക് പനിയും ചുമയും പിടിപെട്ടിരുന്നു. ഇതേതുടർന്ന് കഫ് സിറപ്പ് കഴിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ചുമ അനുഭവപ്പെട്ടതായും കഫ് സിറപ്പാണെന്ന് കരുതി വിളകൾക്ക് തളിക്കുന്ന കീടനാശിനി കിടക്കുകയായിരുന്നു. തെറ്റ് മനസ്സിലാക്കിയ ഇയാൾ ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: KARNATAKA | DEATH
SUMMARY: Farmer dies after mistaking pesticide for cough syrup in Tumakuru

LEAVE A REPLY

Please enter your comment!
Please enter your name here