ജയിൽശിക്ഷ അനുഭവിച്ചയാളെ മന്ത്രിയാക്കി; താ‍യ്‌‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതി

ബാങ്കോക്ക്‌: പ്രതിപക്ഷ പാർട്ടി പിരിച്ചുവിട്ടതിനു പിന്നാലെ പ്രധാനമന്ത്രിയെയും പുറത്താക്കി താ‍യ്‌‌ലൻഡിലെ ഭരണഘടനാകോടതി. കൈക്കൂലിക്കേസിൽ ശിക്ഷയനുഭവിച്ച പ്രതിയെ മന്ത്രിയായി നിയമിച്ചതിനാണ്‌ പ്രധാനമന്ത്രി സേതാ തവിസിനെ പുറത്താക്കിയത്‌.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായി കഴിഞ്ഞ ഏപ്രിലിൽ നിയമിക്കപ്പെട്ട പിചിറ്റ്‌ ചിൻബാൻ ജഡ്‌ജിക്കു കൈക്കൂലി നൽകാൻ ശ്രമിച്ചതിന്‌ 2008ൽ തടവുശിക്ഷ അനുഭവിച്ചിരുന്നു. നിയമനം വിവാദമായതോടെ ചുമതലയേറ്റ്‌ ആഴ്‌ചകൾക്കുള്ളിൽ ചിൻബാൻ രാജിവച്ചു. ചിൻബാനെ മന്ത്രിപദവിയിലേക്ക്‌ നിർദ്ദേശിച്ച തവിസിൻ രാജ്യത്തെ നീതി സംഹിതയ്ക്കെതിരായി പ്രവർത്തിച്ചതിനാലാണ്‌ പ്രധാനമന്ത്രി പദവിയിൽ നിന്നും നീക്കിയത്‌. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഉപരിസഭയുടെ അംഗീകാരം ലഭിക്കാത്തതിനാൽ പ്രതിപക്ഷത്തു തുടർന്നിരുന്ന മൂവ്‌ ഫോർവേഡ്‌ പാർടി പിരിച്ചുവിടാൻ 7ന്‌ കോടതി ഉത്തരവിട്ടിരുന്നു.  അതേസമയം ഉപപ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന‌ാണ് റിപ്പോര്‍ട്ടുകള്‍.

തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ  പുറത്താക്കുന്നത്.സൈനികരും സർക്കാരും തമ്മിലുള്ള  പകപോക്കൽ കാരണം നിരവധി സർക്കാരുകളെ അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ചരിത്രമുള്ള രാജ്യമാണ് തായ്​ലൻഡ്.
<Br>
TAGS : THAILAND
SUMMARY : Thailand’s Prime Minister has been dismissed by the Constitutional Court

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍...

നെടുമ്പാശ്ശേരി ദേശീയപാതയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

അങ്കമാലി: അങ്കമാലി നെടുമ്പാശ്ശേരി ദേശീയപാതയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു....

ആലപ്പുഴയില്‍ യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്‌ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. പൂച്ചാക്കല്‍ നഗരി...

ഹേമചന്ദ്രൻ കൊലക്കേസ്; ഹണി ട്രാപ്പില്‍ കുടുക്കിയ മുഖ്യപ്രതി വിമാനത്താവളത്തില്‍ പിടിയില്‍

സുല്‍ത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കി...

മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലയ്ക്ക് ശ്രമം; 14,900 വിഷഗുളികകളുമായി യുവാവ് പിടിയില്‍

മുംബൈ: മുഹറം ഘോഷയാത്ര അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ...

പി.എസ്.സി പരീക്ഷയില്‍ വന്‍ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ പരീക്ഷാക്രമേക്കട് പരാതിയും നിയമനവിവാദവും. ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍...

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: 8 പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്

ലഖ്നൗ: അയോധ‍്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍...

‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?’; മദ്യനികുതി പരിഷ്കരണത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തെ...

Related Articles

Popular Categories