പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാന്‌ വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതായുള്ള കേസിൽ ട്രാവൽ വ്ലോഗർ അറസ്റ്റിൽ. ഹരിയാനയിലെ ഹിസറി സ്വദേശി ജ്യോതി മൽഹോത്രയാണ്‌ അറസ്റ്റിലായത്. ഇന്ത്യ പാക്‌ വെടിനിർത്തലിന്‌ ശേഷം ചാരവൃത്തി നടത്തിയെന്ന കേസിൽ ഹരിയാനയിൽ നിന്നുള്ള മൂന്നാമത്തെ അറസ്റ്റാണിത്‌.

പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാർത്ത. ഒഫീഷ്യൽ സീക്രട്ട ആക്‌ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ്‌ ജ്യോതിയെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌.

അഞ്ച്‌ ദിവസത്തെ റിമാൻഡിലാണ്‌ വ്ലോഗറിപ്പോൾ. ‘ട്രാവൽ വിത്ത്‌ ജോ’ എന്നാണ്‌ ജ്യോതി മൽഹോത്രയുടെ യു ട്യൂബ്‌ അക്കൗണ്ടിന്റെ പേര്‌.

ഹിസാർ പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച്‌ 2023ൽ ജ്യോതി രണ്ട്‌ തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ്‌ വിവരം. അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷവും ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയതായാണ് വിവരം.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗ​ളൂ​രു​വി​ൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കി​ലോ ക​ഞ്ചാ​വ് പിടിച്ചെടുത്തു; നാ​ലു​പേ​ർ പി​ടി​യി​ൽ

കോട്ടയം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്

മലപ്പുറം: മലപ്പുറം അകംമ്പാടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്. എളമ്പിലാക്കോട് സ്വദേശി...

വി വി സുനോജ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വി വി...

ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊലപ്പടുത്തിയ കേസിൽ ഭാര്യയും കാമുകനും...

ഇറ്റലിയില്‍ യുവജന പ്രക്ഷോഭം കടുക്കുന്നു

മിലാന്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇറ്റലിയിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ കടുക്കുന്നു....

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളി അബിഗെരെ മെയിൻ  റോഡിലെ എണ്ണ...

വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ....

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത്...

Related Articles

Popular Categories