ശ്രീനാരായണ സമിതി ഗുരുപൂര്‍ണിമ ദിനാഘോഷം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അള്‍സൂരു ഗുരുമന്ദിരത്തില്‍ ഗുരുപൂര്‍ണിമ ദിനം ആഘോഷിച്ചു. ശ്രീനാരായണ സമിതി മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തില്‍ രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജയക്ക് ശേഷം രാമായണ പാരായണവും, ഗുരുപൂജയും നടത്തി. പൂജകള്‍ക്ക് സമിതി പൂജാരിമാര്‍ കാര്‍മ്മീകത്വം വഹിച്ചു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ടി വി ചന്ദ്രന്‍, എന്നിവര്‍ രാമായണ പാരായണത്തിന് നേതൃത്വം വഹിച്ചു.

സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, ജോയിന്റ് ട്രഷര്‍ അനൂപ് ഏ.ബി, എം എസ് രാജന്‍, എസ് രാമചന്ദ്രന്‍, ബിനു കെ, സന്ദീപ് കെ, അശോകന്‍ കെ, ഷൈജു എസ്, ദീപ അനില്‍, സോന, എന്നിവരും ഗുരുഭക്തരും പങ്കെടുത്തു.
<BR>
TAGS : SREE NARAYANA SAMITHI,
SUMMARY : Gurupurnima Day Celebration

LEAVE A REPLY

Please enter your comment!
Please enter your name here